‘ഐക്യ ദീപ’ത്തിന് പിന്തുണ പ്രഖ്യാപിച്ച മെഗാസ്റ്റാർ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടി നിങ്ങളെപ്പോലുള്ളവരുടെ ഹൃദയംഗമമായ ആഹ്വാനമാണ് കോവിഡ്-19 നെതിരായ പോരാട്ടത്തിൽ നമ്മുടെ രാജ്യത്തിന് വേണ്ടത് എന്നാണ് നരേന്ദ്ര മോദി മമ്മൂട്ടിയോട് പറഞ്ഞത്. മമ്മൂക്ക എന്നു പറഞ്ഞകൊണ്ടാണ് അദ്ദേഹം താരത്തെ അഭിസംബോധന ചെയ്തത്.
Thank you, @mammukka. A heartfelt call for unity and brotherhood like yours is what our nation needs in the fight against COVID-19. #9pm9minute //t.co/hjGjAwPvsZ
— Narendra Modi (@narendramodi) April 5, 2020
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത വിളക്ക് തെളിയിക്കല്‍ ക്യാംപെയിന് പിന്തുണയുമായി നടന് മമ്മൂട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കോവിഡ് എന്ന് മഹാവിപത്തിനെതിരെ ഒറ്റകെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ട നഷ്ടവും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഏപ്രില്‍ 5 ന് രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം തെളിയിക്കുന്ന ഐക്യ ദീപത്തിന് എല്ലാ പിന്തുണയെന്നും മമ്മൂട്ടി പറഞ്ഞു.
Read More: പ്രധാനമന്ത്രിയുടെ ‘വിളക്കു കൊളുത്തൽ’ ക്യാംപെയിന് പിന്തുണയുമായി മമ്മൂട്ടി
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ മഹാസംരഭത്തിന് എല്ലാവരും പങ്കാളികളാവണമെന്ന് ആഗ്രഹിക്കുന്നുന്നെന്നും അഭ്യര്‍ത്ഥിക്കുന്നെന്നും മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആഹ്വാനം.
മമ്മൂട്ടിയെ കൂടാതെ മോഹൻലാൽ, അമിതാഭ് ബച്ചൻ, രാം ചരൺ തുടങ്ങി നിരവധി സിനിമാ താരങ്ങൾ മോദിയുടെ അഭ്യർഥനയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.
നേരത്തെ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി രംഗത്ത് എത്തിയിരുന്നു. ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണിൽ തന്നെ നോക്കി അടിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
“പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം. NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ്, എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി,” ഫെയ്സ്ബുക്ക് പോസ്റ്റിൽ ലിജോ പറയുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook