ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2002ല്‍ നരേന്ദ്ര മോദി കൂട്ടക്കൊല നടത്തിയത് മറക്കരുത് എന്ന് പറഞ്ഞ ആളോട് തെളിവുകാണിക്കുവെന്ന് സംവിധായകന് മേജര്‍ രവി. ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്ന നരേന്ദ്ര മോദിയെ അഭിന്ദിച്ചുകൊണ്ട് മേജര്‍ രവി ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനു താഴെയായിരുന്നു കമന്റുകള്‍.
പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. മോദി ജി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ രാജ്യത്തിന്റെ അഭിവൃദ്ധി താങ്കളുടെ കൈയ്യിലാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മോദി ജി എന്നായിരുന്നു മേജര്‍ രവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയാണ് വിമര്‍ശനങ്ങളുമായി നിരവധി പേര് എത്തിയത്.
മോദിയെയും കേരളത്തിലെ ബിജെപിയെയും വിമര്‍ശിച്ചു കൊണ്ട് നിരവധി പേര് പോസ്റ്റില്‍ കമന്റ് ചെയ്തു. നരേന്ദ്ര മോദി 2002ല്‍ ഒരു കൂട്ടക്കൊല നടത്തിയ വ്യക്തിയാണെന്ന കമന്റിന് അതിന് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ടെന്നായിരുന്നു മേജര്‍ രവിയുടെ മറുപടി.
എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി രാജീവിന് വേണ്ടി നേരത്തെ വോട്ടഭ്യര്‍ഥിച്ച് മേജര്‍ രവി പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. ഇക്കാര്യവും ഒരാള്‍ കമന്റ് ബോക്സില്‍ പറഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുകയും മോദി വിജയിച്ചപ്പോള്‍ അദ്ദേഹമാണ് നല്ലതെന്ന് മേജര്‍ രവി തിരിച്ചറിയുകയും ചെയ്തു. ദയവാദി ഇത്തരം നാടകങ്ങള്‍ ഒഴിവാക്കാനുള്ള ധൈര്യം കാണിക്കണം എന്നായിരുന്നു വിമര്‍ശനം.
എന്നാല്‍ പി.രാജീവ് തന്റെ സുഹൃത്താണെന്നും തനിക്ക് എല്ലാ പാര്‍ട്ടികളിലും സൗഹൃദങ്ങള്‍ ഉണ്ടെന്നുമായിരുന്നു മേജര്‍ രവിയുടെ മറുപടി. അതിനര്‍ത്ഥം ഒരു പ്രത്യേക പാര്‍ട്ടിയെ താന്‍ പിന്തുണയ്ക്കുന്നു എന്നല്ലെന്നും മേജര്‍ രവി മറുപടി നല്കി. മോദി തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും എന്നും അദ്ദേഹത്തിന്റെ പിന്‍ഗാമി ആയിരിക്കുമെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.
Read M0re: വളരെ നന്ദി മോഹന്‍ലാല്‍ ജി: മോഹന്‍ലാലിനും മറ്റുതാരങ്ങൾക്കും നന്ദി പറഞ്ഞ് നരേന്ദ്ര മോദി
കേരളത്തിലെ സാക്ഷരതയാണോ ബിജെപിയുടെ തോല്‍വിയ്ക്ക് കാരണമെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അതിനോട് യോജിക്കുന്നുവെന്നാണ് മേജര്‍ രവി മറുപടി നല്‍കിയത്. കേരളത്തില്‍ ബിജെപിക്ക് നിസ്വാര്‍ഥരായ നേതാക്കളെയാണ് ആവശ്യമെന്നും പി .രാജീവ് അരുണ്‍ ജെയ്റ്റിലി പോലും തിരിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ട ഒരു എംപിയാണെന്നും മേജര്‍ രവി മറുപടി നല്കി.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി നരേന്ദ്രമോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തുന്ന വാര്‍ത്ത വന്നതിനു പിന്നാലെ മോദിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.