18 വർഷത്തിനിടയിലെ എന്റെ ആദ്യ വെക്കേഷൻ; ഡിസ്കവറി ഷോയിൽ മോദിയുടെ വെളിപ്പെടുത്തൽ

ഭയം എന്താണെന്നു താൻ അറിഞ്ഞിട്ടില്ലെന്നും എന്താണ് അതെന്നു വിശദീകരിക്കാൻ തനിക്ക് അറിയില്ലെന്നും മോദി പറഞ്ഞു

man vs wild, മാൻ വേഴ്സസ് വൈൽഡ്, man vs wild modi, man vs wild episode, man vs wild episode live, man vs wild modi live, man vs wild pm modi, നരേന്ദ്രമോദി, ഡിസ്കവറി ചാനൽ, man vs wild discovery channel, discovery channel, discover channel live, live discover channel man vs wild, man vs wild pm modi, pm modi man vs wild, modi man vs wild episode

Man vs Wild episode with Bear Grylls and PM Modi: ഗുജറാത്തിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതലുള്ള 18 വർഷത്തിനിടയിലെ എന്റെ ആദ്യത്തെ വെക്കേഷൻ- ഡിസ്കവറി ചാനലിൽ സംപ്രേഷണം ചെയ്ത ‘മാൻ വേഴ്സസ് വൈൽഡ്’ എന്ന ഷോയിൽ ബ്രിട്ടിഷ് സാഹസിക സഞ്ചാരിയായ അവതാരകൻ ബെയർ ഗ്രിൽസുമൊത്തുള്ള യാത്രയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചതിങ്ങനെ. ഇന്നലെ രാത്രി ഒൻപതിനായിരുന്നു പ്രോഗ്രാം സംപ്രേഷണം ചെയ്തത്.

മഴയും തണുപ്പും ഗൗനിക്കാതെ കൊടുംകാടും നദിയുമെല്ലാം കടന്ന് ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയപാർക്കിലെ വനത്തിലൂടെയായിരുന്നു മോദിയുടെയും ബെയർ ഗ്രിൽസിന്റെയും യാത്ര. പ്രകൃതിയോടിണങ്ങി ജീവിച്ചതിന്റെ അനുഭവവും വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതകളുമെല്ലാം മോദി ബെയർ ഗ്രിൽസുമായി പങ്കുവച്ചു. ഭയം എന്താണെന്നു താൻ അറിഞ്ഞിട്ടില്ലെന്നും എന്താണ് അതെന്നു വിശദീകരിക്കാൻ തനിക്ക് അറിയില്ലെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് സ്വപ്‌നം കണ്ടിരുന്നുവോയെന്ന ചോദ്യത്തിന് രാജ്യത്തിന്റെ വികസനം മാത്രമാണ് സ്വപ്‌നം കണ്ടിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. ‘ഒരു സംസ്ഥാന മുഖ്യമന്ത്രി ആയിരുന്നു ആദ്യം. 13 വര്‍ഷം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. ഒരു പുതിയ യാത്രയുടെ തുടക്കമായിരുന്നു അത്. പിന്നീട് താന്‍ ഈ ജോലി ചെയ്യേണ്ടതുണ്ടെന്ന് എന്റെ രാജ്യം തീരുമാനിച്ചു. അതിനാല്‍ അഞ്ച് വര്‍ഷമായി ഈ ജോലി ചെയ്യുന്നു’ – പ്രധാനമന്ത്രി പറഞ്ഞു.

” രാജ്യത്തിനും വികസനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിക്കുന്നതാണു സന്തോഷം. ഇതൊരു വിനോദയാത്രയെന്നു സങ്കൽപിച്ചാൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതലുള്ള 18 വർഷത്തിനിടയിലെ എന്റെ ആദ്യത്തെ വെക്കേഷനാണിത്. പ്രധാനമന്ത്രിപദം സ്വപ്നമായിരുന്നില്ല. ഉത്തരവാദിത്തപൂർവം ജോലി ചെയ്യുന്നതിൽ മാത്രമായിരുന്നു ശ്രദ്ധ. അധികാരലബ്ധികളൊന്നും തലക്കനമായി മാറാറില്ല,” എന്നും മോദി പറഞ്ഞു.

യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുൾപ്പെടെയുള്ളവർ അതിഥികളായെത്തിയ പ്രശസ്തമായ ഷോയാണ് ‘മാൻ വേഴ്സസ് വൈൽഡ്’.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Narendra modi bear grylls man vs wild episode

Next Story
Uppum Mulakum: ഏറ്റവും കൂടുതൽപേർ കണ്ട അഞ്ച് ‘ഉപ്പും മുളകും’ എപ്പിസോഡുകൾuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express