Throwback: Mammootty Mohanlal combination in Narasimham: മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ധാരാളം ചിത്രങ്ങള്‍ ഉണ്ട്. എന്നാല്‍ ‘നരസിംഹ’ത്തിലെ ഇന്ദുചൂഡന്‍-നന്ദഗോപാല്‍ മാരാര്‍ കോമ്പിനേഷന്‍ പോലെ കൈയ്യടി നേടിയ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കൂട്ടുകെട്ടുണ്ടോ എന്ന് സംശയമാണ്. റിലീസ് ചെയ്തു പത്തൊന്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആരാധകര്‍ ഇന്നും ആവേശത്തോടെ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് അതിലെ മമ്മൂട്ടിയുടെ സാന്നിദ്ധ്യമുള്ള ക്ലൈമാക്സ്‌ രംഗങ്ങള്‍.

മലയാളം കണ്ട എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്ന്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധനം ചെയ്ത ‘നരസിംഹ’ത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് മോഹന്‍ലാല്‍-തിലകന്‍ എന്നിവരാണ്. അച്ഛന്‍-മകന്‍ വേഷങ്ങളില്‍ ഇവര്‍ തിളങ്ങിയപ്പോള്‍ നന്ദഗോപാല്‍ മാരാര്‍ എന്ന സുപ്രീം കോടതി വക്കീലിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്.

മലയാളം കണ്ട എക്കാലത്തേയും വലിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു ‘നരസിംഹം’. ഇരുനൂറില്‍പ്പരം ദിവസങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ തികച്ച ‘നരസിംഹം’, പിന്നീട് പല തവണ റീറിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അന്‍പതാം റിപബ്ലിക് ദിനമായ 26 January 2000 മാണ് ‘നരസിംഹ’ത്തിന്റെ ആദ്യ റിലീസ് ഡേറ്റ്. ചിത്രം തെലുങ്കില്‍ ‘അധിപതി’ എന്ന പേരില്‍ ചിത്രീകരിക്കപ്പെട്ടു. മോഹന്‍ ബാബു ആയിരുന്നു നായകന്‍.

narasimham, narasimham mammotty scene, narasimham mammotty dialogue, narasimham mammotty intro, narasimham mammotty introductionl, Narasimham songs, narasimham scenes, narasimham dialogues, narasimham mohanlal, narasimham full movie, narasimham meme, narasimham troll, നരസിംഹം, നരസിംഹം മമ്മൂട്ടി, ഫിലിം ന്യൂസ്, സിനിമാ വാര്‍ത്ത, film news, കേരള ന്യൂസ്‌, കേരള വാര്‍ത്ത, kerala news, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, malayalam news, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Narasimham Cast and Crew

ആന്റണി പെരുമ്പാവൂര്‍ ആദ്യമായി നിര്‍മ്മാതാവാകുന്ന ‘നരസിംഹം’

ആന്റണി പെരുമ്പാവൂര്‍ ആദ്യമായി നിര്‍മ്മാതാവാകുന്നതും ‘നരസിംഹ’ത്തിലൂടെ തന്നെ. അവിടെ നിന്നും തുടങ്ങി മലയാളത്തിലെ മുഖ്യ നിര്‍മ്മാതാക്കളില്‍ ഒരാളായി അദ്ദേഹം മാറി.  പ്രധാനമായ മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂറിന്റെ ഉടമസ്ഥതയില്‍ ഉള്ള ‘ആശിര്‍വാദ് സിനിമാസ്’ നിര്‍മ്മിക്കുന്നത്.  മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ സൂപ്പര്‍ ഹിറ്റ്‌ ‘ലൂസിഫര്‍’, ഇനി വരാനിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രം ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്നിവയും ‘ആശിര്‍വാദ് സിനിമാ’സിന്റെ ബാനറില്‍ ആണ് ഒരുങ്ങുന്നത്.

Read More on Markkaar Arabikkadainte Simham: അറബിക്കടലിന്റെ സിംഹം: ‘മരക്കാരായ’ മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക്

മോഹന്‍ലാലിനെ കൂടാതെ തിലകന്‍, എന്‍ എഫ് വര്‍ഗീസ്‌, ഐശ്വര്യ, ജഗതി ശ്രീകുമാര്‍, കനക, സായികുമാര്‍ എന്നിവരും അഭിനയിച്ച ചിത്രത്തിന്റെ ക്യാമറ സഞ്ജീവ് ശങ്കര്‍, എഡിറ്റിംഗ് എല്‍ ഭൂമിനാഥന്‍, സംഗീതം എം ജി രാധാകൃഷ്ണന്‍. എട്ടു ഗാനങ്ങള്‍ ആണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. അതില്‍ ‘നരസിംഹം’, ‘പഴനിമല’, ‘ആരോടും ഒന്നും മിണ്ടാതെ’ തുടങ്ങിയ ഗാനങ്ങള്‍ ഹിറ്റായിരുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രമായ പൂവള്ളി ഇന്ദുചൂഡന്‍ പറയുന്ന ‘നീ പോ മോനേ ദിനേശാ’ എന്നത് മലയാളത്തിലെ പ്രശസ്തമായ ഭാഷ പ്രയോഗങ്ങളില്‍ ഒന്നായി തീര്‍ന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച ‘നരസിംഹം മുണ്ടുകളും’ അക്കാലത്ത് ട്രെന്‍ഡ് ആയിരുന്നു. ജഗതി ശ്രീകുമാറിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു ‘നരസിംഹം’. നരസിംഹത്തോടെ അദ്ദേഹം ആയിരം ചിത്രങ്ങള്‍ അഭിനയിച്ചു പൂര്‍ത്തിയാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook