Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

പിറന്നാൾദിനത്തിൽ മകൾക്ക് സർപ്രൈസ് ഒരുക്കി നരേനും ഭാര്യയും

മകൾ തന്മയയുടെ 14-ാം പിറന്നാളിനാണ് നരേന്റെ ആശംസ

narain, actor, ie malayalam

അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായാണ് മലയാള സിനിമയിലെ നരേന്റെ തുടക്കം. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് നരേൻ. തന്റെ കുടുംബത്തിനൊപ്പമുളള നിമിഷങ്ങളും ഷൂട്ടിങ് ലൊക്കേഷൻ കാഴ്ചകളും നരേൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുളള നരേന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മകൾ തന്മയയുടെ 14-ം പിറന്നാളിന് കുഞ്ഞായിരിക്കുമ്പോൾ അവൾക്കൊപ്പം എടുത്ത ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേർത്തുവച്ചുളള ഫൊട്ടോയാണ് നരേൻ ഷെയർ ചെയ്തത്.

”വിഷമ ഘട്ടങ്ങളിൽ, ബുദ്ധിമുട്ടേറിയ പാതകളിൽ, എന്റെ കൈകളിൽ നിന്നെ പിടിക്കുന്നത് എന്റെ ഏക ആശ്വാസമാണ്, ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ നീ എന്റെ മകളായി ജനിക്കണമെന്ന പ്രകൃതിയുടെ നിയമത്തിൽ വിശ്വസിക്കണമെന്ന ചിന്ത എന്റെ ഉളളിൽ എപ്പോഴും തോന്നാറുണ്ട്. ജന്മദിനാശംസകൾ തൻമയാ,” ഇതായിരുന്നു നരേൻ കുറിച്ചത്.

ഭാര്യയും താനും ചേർന്നു പാടിയ ഒരു ഗാനവും പിറന്നാൾ ദിനത്തിൽ മകൾക്ക് സമ്മാനമായി നരേൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2007 ഓഗസ്റ്റ് 26 ലായിരുന്നു ടിവി പ്രോഗ്രാം പ്രൊഡ്യൂസറായ മഞ്ജുവിനെ നരേൻ വിവാഹം ചെയ്യുന്നത്. 2009 ലാണ് ഇരുവർക്കും മകൾ ജനിക്കുന്നത്.

Read More: നീ തടി വച്ചിട്ട് എന്നെ പറയരുത്; പ്രിയമുള്ളൊരാളുടെ ഓര്‍മ്മയില്‍ ശോഭന

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തമിഴ് ബിഗ് ബജറ്റ് ചിത്രത്തിൽ നരേൻ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Narain birthday wishes for his daughter go viral531638

Next Story
കട്ടത്താടിയും കൊമ്പൻ മീശയുമായി ഷറഫുദ്ദീൻ; അമ്പോ പൊളിയെന്ന് ആരാധകർSharafudheen, ഷറഫുദീൻ, Sharafudheen daughter, ഷറഫുദീൻ പെൺകുഞ്ഞ്, malayalam actor, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express