/indian-express-malayalam/media/media_files/uploads/2023/01/nanpakal-nerathu-mayakkam-.jpg)
Nanpakal Nerathu Mayakkam Movie Release and Review Live Updates: പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൻപകൽ നേരത്ത് മയക്കം തിയേറ്ററുകളിലെത്തി. മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യന്‍, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. "നൻപകൽ നേരത്തെ മയക്കം കണ്ടു. ലിജോയുടെ ഏറ്റവും മികച്ച സിനിമ ഇതാണെന്ന് തോന്നി. തിരക്കഥാകൃത്ത് ഹരീഷിനെയും മയക്കത്തിന്റെ നായകൻ മമ്മൂട്ടിയെയും പ്രത്യേകം അഭിനന്ദിക്കാതെ വയ്യ!," എന്നാണ് ചിത്രം കണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ കുറിച്ചത്.
നിങ്ങളെ വിസ്മയപ്പിക്കാൻ മലയാളത്തിൻ്റെ മഹാനടൻ മമ്മൂക്കയും പ്രിയ സവിധയകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന #NanpakalNerathuMayakkam ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു 😊#Mammootty@mammukka#LijoJosePellissery@MKampanyOfflpic.twitter.com/KrpPUvkXj5
— MFWAI KOTTAYAM (@MfwaiKottayam) January 19, 2023
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മമ്മൂട്ടി സ്ക്രീനിലെത്തുമ്പോൾ അത് ആഘോഷമാക്കുകയാണ് ആരാധകർ.
NanpakalNerathuMayakkam First Half ❤🔥
— Sidharth 369 (@Sidhart41926581) January 19, 2023
Performance, Realistic Comedy 😍
MAMMOOKKA ❤ LJP 🔥😍#Mammookka#Mammootty𓃵#ljp#NanpakalNerathuMayakkampic.twitter.com/NJUE9mFQwK
ഫൺ, ഫാമിലി ചേർന്ന് ചിത്രമെന്നാണ് ആദ്യഭാഗം കണ്ടതിനു ശേഷം പ്രേക്ഷകർ പ്രതികരിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിയുമ്പോൾ 'നൻപകൽ നേരത്ത് മയക്ക'ത്തിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് നിറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.