ദൃശ്യകലയില്‍ പുതിയ വിസ്മയം തീര്‍ക്കാന്‍ നാനോ മ്യൂസിക് മൂവീസ് എത്തുന്നു. നാനോ എന്ന ശാസ്ത്രശാഖയെ സെല്ലുലോയ്ഡിലെ ഭാവനാ സൗന്ദര്യത്തിലേക്ക് പറിച്ചു നടുകയാണ് ഇവരുടെ സംരംഭം. പ്രശസ്ത കൊറിയോഗ്രാഫര്‍ ഇംതിയാസ് അബൂബക്കറാണ് മദര്‍ലാന്റ് എന്ന് പേരിട്ടിട്ടുള്ള ഈ കൊച്ചു മ്യൂസിക് മൂവിയുടെ കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്.

സംവിധായകന്‍ അന്‍വര്‍ റഷീദിന്റെ അസോസിയേറ്റ് ഡയറക്ടറും, നടനുമായ സലാം ബുക്കാരിയാണ് ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജര്‍മനിയില്‍ നിന്നുമുള്ള പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് മയം അലിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ബാലതാരമായ ഒഫിര്‍ നാസ്, പറവ ഫെയിം ഗോവിന്ദ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

വലിയ ബജറ്റിലാണ് പ്രോജക്ട് ഒരുങ്ങിയിരിക്കുന്നത്. ദൃശ്യ കലയുടെ, കഥയുടെ, അഭിനയത്തിന്റെ സാങ്കേതികതയുടെ അനന്യമായ ശക്തി സൗന്ദര്യങ്ങള്‍ അഞ്ചുമിനിറ്റിലേക്ക് ഇംത്യാസ് ആവാഹിച്ചിരിക്കുന്നു.

സമീര്‍ ഹക്കാണ് ക്യാമറ. എഡിറ്റര്‍ അയൂബ് ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് രാകേഷ് കേശവന്‍. ഗാനരചന ഇംതിയാസ് അബൂബക്കറും പ്രിയയും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു.

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിന്റെ കോസ്റ്റ്യൂം അസിസ്റ്റന്റായ ജോമോന്‍ ജോണ്‍സണ്‍ന്റിന്റേതാണ് വസ്ത്രാലങ്കാരം. പരസ്യകല പാലായ് ഡിസൈന്‍സ്, മേക്കപ്പ് ജിത്തു പയ്യന്നുർ, ഡിഐ -വൈശാഖ് ശിവ. ആർട്ട് -അരുൺ. ഗ്രാഫിക്സ് പ്ലാക് മോഷൻ സ്റ്റുഡിയോ. ഐറിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇംത്തിയാസ്, വർഗീസ്. പി.എസ് എന്നിവർ ചേർന്ന് നിർമ്മാണം നിർവഹിച്ചിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook