scorecardresearch

Ante Sundaraniki OTT Release: നസ്രിയയുടെ ‘ആഹാ സുന്ദര’ ഒടിടിയിൽ

ഒരു റൊമാന്റിക് കോമഡി പടമാണ് അന്റെ സുന്ദരനികി എന്ന ‘ആഹാ സുന്ദര’

Ante Sundaraniki OTT Release: നസ്രിയയുടെ ‘ആഹാ സുന്ദര’ ഒടിടിയിൽ

Ante Sundaraniki OTT Release: മലയാളികളുടെ പ്രിയതാരം നസ്രിയ നസീമിന്റെ തെലുങ്ക് അരങ്ങേറ്റചിത്രം ‘അന്റെ സുന്ദരനികി’ ഒടിടി ഫ്ലാറ്റ്‌ഫോമിലെത്തി. ‘ആഹാ സുന്ദര’ എന്നാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പേര്. നെറ്റ്ഫ്ളിക്സിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

നാനിയാണ് ചിത്രത്തിലെ നായകൻ. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം ഒരു റൊമാന്റിക് കോമഡി പടമാണ്. ഹിന്ദു, ക്രിസ്ത്യൻ പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയിൽ സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനി എത്തുമ്പോൾ, ലീലയെന്ന ക്രിസ്ത്യൻ യുവതിയെ ആണ് നസ്രിയ അവതരിപ്പിക്കുന്നത്.

നദിയ മൊയ്‌ദു, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, രവിശങ്കര്‍ വൈ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിവേക് ​​സാഗർ സംഗീതം, നികേത് ബൊമ്മി ഛായാഗ്രഹണം.

Read more: Dear Friend, Vaashi OTT Release: ടോവിനോയുടെ ഡിയർ ഫ്രണ്ടും വാശിയും ഒടിടിയിൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Nani nazriya starrer ante sundaraniki streaming on netflix