Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ദുല്‍ഖറിന്റെ അടുത്ത തെലുങ്ക് ചിത്രം നാനിക്കൊപ്പം?

ഒരു യമണ്ടന്‍ പ്രേമ കഥ, ബോളിവുഡ് ചിത്രം സോയാ ഫാക്ടര്‍ എന്നിവയിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്

മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും തമിഴിലും തെലുങ്കിലുമൊക്കെ മാറ്റുരച്ച താരമാണ് യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത മഹാനടി എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടിയില്‍ ജെമിനി ഗണേശനായാണ് ദുല്‍ഖര്‍ എത്തിയത്.

ഇപ്പോഴിതാ തന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ദുല്‍ഖര്‍. മോഹന്‍ കൃഷ്ണ ഇന്ദ്രഗാന്ദിയുടെ പുതിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്ന് കൈകാര്യം ചെയ്യുന്നത് ദുല്‍ഖറാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിനെ കൂടാതെ തെലുങ്ക് നടന്‍ നാനി ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തും. പേരിടാത്ത ഈ ചിത്രം ഒരു മള്‍ട്ടി സ്റ്റാറര്‍ ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: ദുൽഖറിനെ നിയമം പഠിപ്പിക്കാനെത്തി; മുംബൈ പൊലീസ് ‘ഇളിഭ്യരായി’ മടങ്ങി

ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും നാനി പ്രത്യക്ഷപ്പെടുക എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. എന്നാല്‍ ദുല്‍ഖറിന്റെ വേഷത്തെക്കുറിച്ച് ഇതുവരെ യാതൊരു സൂചനകളും അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിട്ടില്ല. ദുല്‍ഖര്‍ ചെയ്യുന്ന വേഷം നേരത്തേ ചെയ്യേണ്ടിയിരുന്നത് നടന്‍ ഷര്‍വാനന്ദ് ആയിരുന്നു. എന്നാല്‍, മറ്റു ചില തിരക്കുകള്‍ കാരണം അദ്ദേഹത്തിന് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിയില്ല.

നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖറും നാനിയും എത്തിയാല്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കും. ഒരു യമണ്ടന്‍ പ്രേമ കഥ, ബോളിവുഡ് ചിത്രം സോയാ ഫാക്ടര്‍ എന്നിവയിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജെഴ്‌സിയാണ് നാനി അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രം ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിക്കും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nani and dulquer salmaan to join hands with mohan krishna indraganti for a multi starrer

Next Story
വേറൊരു പുലിമുരുകന്‍ ഉണ്ടാക്കാനല്ല ഞാന്‍ വന്നത്, ഇതാണ് എന്റെ മാസ്: ശ്രീകുമാര്‍ മേനോന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express