ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ നടിയാണ് നന്ദിനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നന്ദിനിക്ക് കൈനിറയെ ചിത്രങ്ങളായിരുന്നു.

ലേലം, അയാൾ കഥ എഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, നാറാണത്ത് തമ്പുരാൻ, കരുമാടിക്കുട്ടൻ, സുന്ദര പുരുഷൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു. തമിഴിൽ 30 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പൂവേലി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുളള ഫിലിം ഫെയർ അവാർഡ് ലഭിച്ചു.

സിനിമയിലും സീരിയലിലും ആയി അഭിനയരംഗത്ത് സജീവയാണ് നന്ദിനി. അണിയറയിൽ ഒരുങ്ങുന്ന ലേലം സിനിമയുടെ രണ്ടാം ഭാഗത്തിലും നന്ദിനിയുണ്ട്.

നന്ദിനിക്ക് പ്രായം 38 ആയെങ്കിലും ഇതുവരെയും വിവാഹിതയായിട്ടില്ല. എന്നാൽ ഇനി വിവാഹം അധികം വൈകില്ലെന്ന് പറഞ്ഞിരിക്കുകയാണ് നന്ദിനി. ‘മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റൈൽ’ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദിനി വിവാഹത്തെക്കുറിച്ച് പറഞ്ഞത്.

വീട്ടില്‍ ആലോചനകളൊക്കെ നടക്കുന്നുണ്ട്. എന്റെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന ഓരാളെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത്. അയാളെ ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണെന്നായിരുന്നു അഭിമുഖത്തിൽ നന്ദിനി പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ