കൊച്ചി: യുവസംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. 31 വയസായിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭം പുറത്തിറങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം.
അഹാന കൃഷ്ണകുമാർ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയിന്‍, ലെന, ലാൽ തുടങ്ങിയവർ അഭിനയിച്ച നാൻസി റാണി എന്ന ചിത്രമാണ് മനു സംവിധാനം ചെയ്തത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയായിരുന്നു.
താരങ്ങളായ അജു വർഗീസ്, അഹാന കൃഷ്‌ണ എന്നിവർ സോഷ്യൽ മീഡിയയിൽ മനുവിനെ ഓർത്ത് ചിത്രങ്ങൾ പങ്കുവച്ചു.

സാബു ജെയിംസിന്‍റെ സംവിധാനത്തില്‍ 2004 ല്‍ പുറത്തെത്തിയ അയാം ക്യൂരിയസ് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മനു സിനിമയിലേക്ക് എത്തിയത്. പിന്നീട് മലയാളം, കന്നട, ബോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവർത്തിച്ചു.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തില്‍ വച്ചാണ്.