തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ താരദമ്പതികളാണ് മഹേഷ് ബാബുവും നമ്രത ശിരോദ്കറും. പ്രമുഖ തെലുങ്ക് നടൻ കൃഷ്ണയുടെ മകനായ പ്രിൻസ് എന്നറിയപ്പെടുന്ന ഘട്ടമനേനി മഹേഷ് ബാബുവും മറാത്തി നടി മീനാക്ഷി ശിരോദ്കറിന്റെ പൗത്രിയുമായ നമ്രതയും 2005ലാണ് വിവാഹിതരാവുന്നത്. മഹേഷുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് അഭിനേത്രിയും മോഡലും മിസ് ഇന്ത്യയുമായിരുന്ന നമ്രത.

ഇൻസ്റ്റഗ്രാമിൽ ‘ആസ്ക് മീ’ എന്ന അഭിമുഖപരിപാടിയിൽ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് നമ്രത മഹേഷിനോട് ആദ്യം പ്രണയം തോന്നിയ നിമിഷം ഓർത്തെടുത്തത്. എപ്പോഴായിരുന്നു മഹേഷ് ബാബുവുമായി പ്രണയത്തിലായത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ” 52 ദിവസത്തോളം നീണ്ട ന്യൂസിലാൻഡിലെ ഷൂട്ടിന്റെ അവസാനദിവസമായിരുന്നു അത്,” എന്നാണ് നമ്രത ഉത്തരമേകിയത്. മഹേഷിനെ ആദ്യം കണ്ടപ്പോൾ തന്നെ തന്റെ രക്ഷിതാക്കൾക്ക് ഇഷ്ടമായെന്നും നമ്രത കൂട്ടിച്ചേർത്തു.

namrata shirodkar

Read in English: 10 things Namrata Shirodkar revealed during AMA on Instagram

അഭിനയത്തിനൊപ്പം മോഡലിംഗിലും തിളങ്ങിയ നമ്രത മമ്മൂട്ടിക്കൊപ്പം (ഏഴുപുന്നതരകൻ) എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നമ്രതയുടെ സഹോദരി ശിൽപ്പ ശിരോദ്കറും അഭിനേത്രിയാണ്. ഫെമിന മിസ്സ് ഇന്ത്യ യൂണിവേഴ്സ്, ഫെമിന മിസ്സ് ഇന്ത്യ ഏഷ്യ-പെസഫിക്, മിസ്സ്. യൂണിവേഴ്സ്(6ഫൈനലിസ്റ്റ്സ്), മിസ് ഏഷ്യ പസഫിക് ഫസ്റ്റ് റണ്ണറപ്പ് പട്ടങ്ങൾ നേടിയിട്ടുണ്ട് താരം. 1998ൽ ‘ജബ് പ്യാർ കിസി സേ ഹോത്താഹേ’ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത്.

നമ്രത- മഹേഷ് ബാബു ദമ്പതികൾക്ക് സിതാര, ഗൗതം എന്നിങ്ങനെ രണ്ടു കുട്ടികളാണ് ഉള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook