scorecardresearch

Latest News

മീനാക്ഷിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നമിത

മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് നമിത

Meenakshi dileep, Meenakshi birthday, Meenakshi Namitha friendship

മഞ്ജു വാര്യരുടെയും ദിലീപിന്റെയും മകൾ മീനാക്ഷി ദിലീപിന്റെ പിറന്നാളാണ് ഇന്ന്. പ്രിയ കൂട്ടുകാരിക്ക് ആശംസകൾ നേർന്നുകൊണ്ട് മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നമിത പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“ജന്മദിനാശംസകൾ. ഞാൻ നിന്റെ ഹൃദയത്തിലെ ദയയെയും സൗമ്യതയെയും ആരാധിക്കുന്നു. നിനക്ക് നല്ല ആരോഗ്യവും സന്തോഷവും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ,” എന്നാണ് നമിതയുടെ ആശംസ.

സോഷ്യൽ മീഡിയയിൽ മീനാക്ഷി അത്ര ആക്ടീവല്ല. വളരെ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുളളൂ. അടുത്തിടെ നാദിർഷായുടെ മകൾ ആയിഷായുടെ വിവാഹ ചടങ്ങുകളിൽ നമിതയ്ക്ക് ഒപ്പം ചുവടുവെയ്ക്കുന്ന മീനാക്ഷിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Namitha wishes meenakshi dileep birthday