തെന്നിന്ത്യന്‍ താരം നമിത വിവാഹിതയായി. സുഹൃത്ത് വീരേന്ദ്ര ചൗദരി ആണ് നമിതയുടെ വരന്‍. തിരുപ്പതിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ചെന്നൈയില്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി വിരുന്ന് സംഘടിപ്പിക്കും

താരം തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവയ്ച്ചത്. സുഹൃത്ത് റെയ്‌സ വില്‍സണ്‍ന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നമിത വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

നമിതയുടെ വിവാഹത്തെ സംബന്ധിച്ച് നേരത്തേ നിരവധി പ്രചരണങ്ങളുണ്ടായിരുന്നു. തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ നമിതയും ശരത് ബാബുവും രംഗത്തെത്തിയിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ വേഷമിട്ട നമിതയ്ക്ക് വലിയൊരു തെന്നിന്ത്യയൊട്ടാകെ ഓരു വലിയ ആരാധക സമൂഹമുണ്ട്. കുറേ നാള്‍ സിനിമയില്‍ നിന്ന് വിട്ടു നിന്ന നമിത മലയാള സിനിമയായ പുലിമുരുകനിലൂടെയാണ് തിരിച്ചുവരവു നടത്തിയത്.

ഭരത്, ഇനിയ എന്നിവര്‍ക്കൊപ്പം അഭിനയിച്ച പൊട്ട് എന്ന ചിത്രമാണ് നമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.

ചിത്രങ്ങൾക്ക് കടപ്പാട്: ട്വിറ്റർ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ