സിനിമാ താരങ്ങളെ കുറിച്ച് വരുന്ന ഗോസിപ്പ് വാർത്തകളിൽ പലതിനും ഒരു തരത്തിലുമുള്ള ആധികാരികതയുമുണ്ടാകാറില്ലെന്നതാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. ഇത്തരത്തിൽ ഒരു തെറ്റായ വാർത്ത കൊണ്ട് പുലിവാല് പിടിച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരം നമിത.

നടന്‍ ശരത് ബാബുവുമായി നടി നമിത പ്രണയത്തിലാണെന്ന് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇപ്പോള്‍ നമിത രംഗത്ത് എത്തിയിരിക്കുകയാണ്.

ശരത് ബാബുവും നമിതയും ഒന്നിച്ചുതാമസിക്കുകയാണ് എന്നായിരുന്നു ഗോസിപ്പുകള്‍. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ഉടന്‍ വിവാഹിതരാകും എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് നമിത പറയുന്നത്. അങ്ങനെ ഒരു നടന്‍ ഉണ്ടെന്നു പോലും തനിക്ക് അറിയില്ലെന്നായിരുന്നു നമിതയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ