വളര്‍ത്തുനായയുടെ പിറന്നാള്‍ ആഘോഷിച്ചതിന് വിമര്‍ശനവുമായി എത്തിയവര്‍ക്ക് നടി നമിതാ പ്രമോദിന്റെ ചുട്ട മറുപടി. കുടുംബസമേതം പട്ടിക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിച്ചതിന്റെയും കേക്ക് മുറിച്ചതിന്റെയും വീഡിയോ നമിത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നമിതയ്ക്ക് പണക്കൊഴുപ്പിന്റെ അഹങ്കാരമാണെന്ന ആരോപണവുമായി ചിലര്‍ രംഗത്തുവരികയായിരുന്നു.

Namitha

‘ഒന്നു പുറത്തോട്ടു ഇറങ്ങി നോക്ക്…ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത എത്രയോ പാവങ്ങള്‍ കിടപ്പുണ്ട്…അവര്‍ക്ക് വല്ലതും കൊടുക്ക്…എന്നിട്ട് വീഡിയോ എടുത്ത് ഇട്ടോ…നമ്മള്‍ ലൈക്ക് അടിക്കാം.’ എന്ന കമന്റിന് മറുപടി നൽകിയാണ് നമിത രംഗത്തെത്തിയത്.

പാവപ്പെട്ട ആളുകളെ സംരക്ഷിക്കാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും തനിക്കറിയാമെന്നും അങ്ങനെയുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യേണ്ടതില്ലെന്നും നടി വ്യക്തമാക്കി.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് ലൗഡ്‌സ്പീക്കര്‍ വിളിച്ച് നാട്ടുകാരെ അറിയിക്കേണ്ട കാര്യം തനിക്കില്ലെന്നും മൃഗങ്ങളെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും നമിത പറഞ്ഞു. ‘പോപ്പോ ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമാണ്. ലോകം വളരെ വലുതാണ് കണ്ണ് തുറന്നുനോക്കൂ.’ ഫെയ്സ്ബുക്ക് കമന്റില്‍ നമിത വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ