മീനാക്ഷിയുടെ പ്രിയ സുഹൃത്താണ് നടി നമിത പ്രമോദ്. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി സിനിമയിലേയ്ക്കു വരുമോ എന്ന ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ നിരന്തരം ഉണ്ടാകാറുണ്ട്.
പുതിയ ചിത്രമായ ‘ ഈശോ’ യുടെ പ്രചരണത്തിന്റെ ഭാഗമായി അഭിമുഖത്തിനെത്തിയ നമിതയോടു മീനാക്ഷി സിനിമയിലേയ്‌ക്കെത്തുമോ എന്നു അവതാരക ചോദിച്ചിരുന്നു. മീനാക്ഷിയ്ക്കു ഇത്തരത്തിലുളള വാര്‍ത്തകള്‍ കാണുമ്പോള്‍ പുച്ഛമാണ് എന്നാണ് നമിത മറുപടി നല്‍കിയത്.
‘സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ഞാന്‍ അവള്‍ക്കു അയച്ചു കൊടുക്കാറുണ്ട്. പലതും അവള്‍ ശ്രദ്ധിക്കാറു പോലുമില്ല. അധികം ആരോടും സംസാരിക്കാത്ത വളരെ നിഷ്‌കളങ്കയായ കുട്ടിയാണ് മീനാക്ഷി’ നമിത പറഞ്ഞു.
അച്ഛനും അമ്മയും സിനിമാ മേഖലയിൽ സജീവമായി നിൽക്കുമ്പോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകൾക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു.