scorecardresearch

സഹോദരിയ്‌ക്കൊപ്പം ലണ്ടൻ നഗരം കറങ്ങി നമിത

ലണ്ടൻ ട്രിപ്പിലാണ് നടി നമിത പ്രമോദ്

Namitha Pramod, Namitha latest, Namitha recent
Namitha Pramod/ Instagram

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് നമിത പ്രമോദ്. ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും നമിത പങ്കുവയ്‌ക്കാറുമുണ്ട്. ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. അഭിനയത്തിലും ബിസിനസ് രംഗത്തും മാത്രമല്ല ഫാഷനിലും വളരെയധികം സെൻസുള്ള താരമാണ് നമിത.

നമിതയുടെ സഹോദരി അകിത ലണ്ടനിൽ പഠിക്കുകയാണ്. സഹോദരിയെ കാണാനെത്തിയ നമിതയുടെ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വെസ്റ്റേൺ ഡ്രെസ്സ് അണിഞ്ഞ് സ്റ്റൈലിഷായാണ് നമിത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ‘ഓൾ എബൗട്ട് ലണ്ടൻ’ എന്നാണ് ചിത്രങ്ങൾക്കു നമിത നൽകിയ അടികുറിപ്പ്. ലണ്ടനിലെത്തിയ വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നമിത ആരാധകരെ അറിയിച്ചിരുന്നു.

2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നമിത പ്രധാന വേഷത്തിലെത്തിയ ‘ആണ്’ എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു.

വിനിൽ സ്ക്കറിയ വർഗ്ഗീസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘രജ്നി’ ആണ് നമിതയുടെ പുതിയ ചിത്രം. കാളിദാസ് ജയറാം പ്രധാന വേഷത്തിനെത്തുന്ന ചിത്രത്തിന്റെ ടീസർ ഈയടുത്താണ് പുറത്തിറങ്ങിയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Namitha pramod shares photo with sister in london