നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. വിവാഹത്തിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായത് ദിലീപും കുടുംബവുമായിരുന്നു. ഭാര്യ കാവ്യയ്ക്കും മകൾ മീനാക്ഷിക്കുമൊപ്പമാണ് ദിലീപ് വിവാഹത്തിനെത്തിയത്. ഇവർക്കൊപ്പം മറ്റൊരു താരം കൂടിയുണ്ടായിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയുടെയും നാദിർഷായുടെ മകൾ ആയിഷായുടെയും അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദ്.
വിവാഹം ഫെബ്രുവരി 11 ന് ആയിരുന്നെങ്കിലും ഒരാഴ്ച മുൻപേ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ ദിലീപ് കുടുംബത്തിനൊപ്പം നമിതയും എത്തിയിരുന്നു. വിവാഹ ദിനത്തിലും നമിത ഇവർക്കൊപ്പമാണ് എത്തിയത്. വധുവിന്റെ ഡ്രസ് കോഡായ ചുവപ്പായിരുന്നു മീനാക്ഷിയും കാവ്യയും നമിതയും വിവാഹ ദിവസം തിരഞ്ഞെടുത്തത്.
Read More: ചുവപ്പ് സാരിയിൽ സുന്ദരിയായി മീനാക്ഷി, സ്റ്റൈലിഷ് ലുക്കിൽ കാവ്യയും ദിലീപും
വിവാഹ ദിനത്തിൽനിന്നുള്ളൊരു ഫൊട്ടോ പങ്കുവച്ചിരിക്കുകയാണ് നമിത. ‘കുഞ്ഞേ, നീ വിവാഹിതയായെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്ന കുറിപ്പോടെയാണ് നമിത ചിത്രം ഷെയർ ചെയ്തത്. നമിതയ്ക്കൊപ്പം മീനാക്ഷിയും ഫൊട്ടോയിലുണ്ട്.
View this post on Instagram
ചുവപ്പു സാരിയുടുത്ത് മുല്ലപ്പുവും ചൂടിയാണ് ദിലീപിന്റെ മകൾ മീനാക്ഷി വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. സാരിയിൽ അതിസുന്ദരിയായിരുന്നു മീനാക്ഷി. ചുവപ്പ് സൽവാറായിരുന്നു കാവ്യയുടെ വേഷം. നാദിർഷായുടെ അതേ ഡ്രസ് കോഡിലാണ് ദിലീപ് എത്തിയത്.
ഗംഭീര ആഘോഷമായി നടത്തിയ ചടങ്ങിൽ ദിലീപും കുടുംബവും നിറസാന്നിധ്യമായിരുന്നു. വിവാഹത്തിൽനിന്നുളള താരകുടുംബത്തിന്റെ ഫൊട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കുടുംബവുമൊത്ത് വിവാഹ വേദിയിലേക്ക് എത്തുന്ന ദിലീപിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.