യുവനടിമാരില്‍ ശ്രദ്ധേയായ താരമാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നമിത.സഹോദരി അകിതയ്ക്കു പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുളള കുറിപ്പാണ് നമിത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
“അമ്മ ഗർഭിണിയായിരുന്നപ്പോൾ ഞാൻ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്.നാലു വയസ്സു മാത്രമുള്ള ഞാൻ അന്ന് ഒരു കുഞ്ഞ് അനുജനെയാണ് സ്വപ്നം കണ്ടത്. പക്ഷെ എന്റെ പ്രതീക്ഷകൾക്കും വിപരീതമായാണ് സംഭവിച്ചത്. നീ ആദ്യ ചുവടുകൾ വച്ച് തുടങ്ങിയപ്പോഴാണ് നിന്നെ ഞാൻ അടുത്തറിയാൻ തുടങ്ങിയത്. അന്നുമുതൽ, നമ്മുടെ ബന്ധം അനുദിനം വളർന്നുകൊണ്ടിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും സന്തോഷകരവുമായ ഘട്ടങ്ങളിൽ നമ്മൾ തുണയായി നിന്നു. ടിവി റിമോട്ട്, ചിക്കൻ ലെഗ് പീസ് എന്നിവയ്ക്കു വേണ്ടി തല്ലുകൂടിയും നിന്റെ യു കെ ലൈഫിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്പ്ലോഡ് ചെയ്യാനും ഞാൻ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. അമ്മയും അച്ഛനും പല കാര്യങ്ങൾക്കും നമ്മളെ കൈയ്യോടെ പിടികൂടിയപ്പോഴും പരസ്പരം താങ്ങായി നിന്നു. നീ യു കെയിൽ പോയ ശേഷം എന്റെ വാർഡ്രോബിൽ ഒന്നും തന്നെയില്ലെന്ന് വേണം പറയാൻ, കാരണം ഷെയർ ചെയ്തായിരുന്നല്ലോ നമ്മൽ വസ്ത്രങ്ങൾ ധരിച്ചിരുന്നത്. നീ എന്റെ കമ്മലുകളും ലിപ്സ്റ്റികും എടുക്കുമ്പോൾ എനിക്കു ദേഷ്യവരുന്ന പോലെ നിന്റെ ഷോട്സ് ഞാൻ അണിയുന്നത് നിനക്കും ഇഷ്ടമല്ലായിരുന്നു. യു കെയിൽ പഠിക്കാൻ പോകുന്നതും അവിടെ ജീവിതം നയിക്കുന്നതും എന്നും നിന്റെ സ്വപ്നമായിരുന്നു. നീ ഉയരങ്ങൾ കീഴടക്കുന്നതു കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ട്”നമിത കുറിച്ചു. അകിതയുടെ 22-ാം പിറന്നാളാണിന്ന്.
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.