ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. ഒരിടവേളയ്ക്കുശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് നമിത പ്രമോദ്. ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്‍ത ‘ഈശോ’ ആണ് നമിതയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മറ്റു ചില ചിത്രങ്ങളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. 2020 ൽ പുറത്തിറങ്ങിയ ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.
സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് നമിത. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ താരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്, ഒരു കൂട്ടുകാരിയുടെ വിവാഹ ദിനത്തിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
“എന്റെ സൺഷൈൻ ഇന്ന് വിവാഹിതനായി. ☀️ ♥️ ജീവിതത്തിന്റെ ഈ അടുത്ത അധ്യായത്തിലേക്ക് കടക്കുമ്പോൾ നിങ്ങൾക്ക് ആശംസകൾ നേരുന്നു. ഞങ്ങളുടെ പിക്ചർപെർഫെക്ടായ ദിവസം കാണാൻ വലത്തേക്ക് സ്വൈപ്പ് ചെയ്യുക ✨,” ചിത്രങ്ങൾക്കൊപ്പമുള്ള കാപ്ഷനിൽ നമിത കുറിച്ചു.
രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു നമിതയുടെ സിനിമയിലെ തുടക്കം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്.
സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു.
Also Read: മെഹ്റിന്റെ ജന്മദിനം ആഘോഷമാക്കി സിജു വിത്സൻ