ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. ലോക്ക്ഡൗൺ കാലത്തായിരുന്നു പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവു നമിത ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ഫ്ളോറൽ ഡ്രസ്സിൽ അതിസുന്ദരിയായ നമിതയെയാണ് ചിത്രങ്ങളിൽ കാണാനാവുക. നമിതയുടെ സഹോദരി അഖിത പ്രമോദ് ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

പുതിയ വീട്ടിൽ നിന്നുള്ള വിശേഷങ്ങളും നമിത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “ചെറിയ സന്തോഷങ്ങൾ, സ്വപ്നങ്ങൾ, സമാധാനം, ഓർമകൾ… ഞങ്ങൾ പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം,” നമിത കുറിച്ചതിങ്ങനെ. വെള്ള നിറത്തിന് പ്രാധാന്യം നൽകികൊണ്ട് മിനിമലിസ്റ്റിക്- സിമ്പിൾ ഡിസൈനിൽ ഒരുക്കിയ അകത്തളങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് നമിത പങ്കുവച്ചത്.

View this post on Instagram

Goofy morning

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘വേളാങ്കണ്ണി മാതാവ്’ എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്ത് കൊണ്ടായിരുന്നു നമിതയുടെ അരങ്ങേറ്റം. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലും തുടക്കം കുറിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു. ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.

Read more: പർദ ഇടാനുളള ഐഡിയ പറഞ്ഞുതന്നത് കാവ്യ മാധവനെന്ന് നമിത പ്രമോദ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook