Latest News

കിടിലൻ ചിത്രങ്ങളുമായി നമിത; സുമലത മാറി ജയപ്രദ ലുക്ക് ആയല്ലോയെന്ന് ആരാധകർ

തെന്നിന്ത്യൻ താരം സുമലതയുമായുള്ള നമിതയുടെ രൂപസാദൃശ്യം പലപ്പോഴും പലരും എടുത്തുപറയുന്ന ഒന്നാണ്. എന്നാലിപ്പോൾ നമിത പങ്കുവച്ച പുതിയ ചിത്രങ്ങളിൽ താരത്തിന് ജയപ്രദയുമായി സാമ്യമുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ

Namitha Pramod, Namitha Pramod latest photos, Namitha Pramod floral dress, Namitha Pramod sister, Namitha Pramod family, നമിത പ്രമോദ്, Namitha Pramod family photos, Namitha Pramod new home, Namitha Pramod photos

ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. ലോക്ക്ഡൗൺ കാലത്തായിരുന്നു പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവും നമിത ആരാധകരുമായി പങ്കുവച്ചിരുന്നു.

Read more: കാവ്യയെ ചേർത്തുപിടിച്ച് നമിത

ഇപ്പോഴിതാ, നമിതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. റെഡ് ഡ്രസ്സിൽ ഏറെ സുന്ദരിയായ നമിതയെയാണ് ചിത്രങ്ങളിൽ കാണാനാവുക. തെന്നിന്ത്യൻ താരം സുമലതയുമായുള്ള നമിതയുടെ രൂപസാദൃശ്യം പലപ്പോഴും പലരും എടുത്തുപറയുന്ന ഒന്നാണ്. എന്നാലിപ്പോൾ നമിത പങ്കുവച്ച പുതിയ ചിത്രങ്ങളിൽ താരത്തിന് ജയപ്രദയുമായി സാമ്യമുണ്ടെന്നാണ് ചില ആരാധകരുടെ കണ്ടെത്തൽ. “സുമലത മാറി ജയപ്രദ ആയല്ലോ,” എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Captured by :Avinash Choochi
Styled by :Rashmi Muraleedharan
MUA :amal_ajithkumar
Wearing:Thunnal
Jewellery: Antegra Diaries

Posted by Namitha Pramod on Sunday, February 28, 2021

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നമിത ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. നമിതയുടെ സഹോദരി അഖിത പ്രമോദ് പകർത്തിയ ചില ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു.

പുതിയ വീട്ടിൽ നിന്നുള്ള വിശേഷങ്ങളും നമിത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. “ചെറിയ സന്തോഷങ്ങൾ, സ്വപ്നങ്ങൾ, സമാധാനം, ഓർമകൾ… ഞങ്ങൾ പുതിയ അപ്പാർട്ട്മെന്റിലേക്ക് മാറി.നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കണം,” നമിത കുറിച്ചതിങ്ങനെ. വെള്ള നിറത്തിന് പ്രാധാന്യം നൽകികൊണ്ട് മിനിമലിസ്റ്റിക്- സിമ്പിൾ ഡിസൈനിൽ ഒരുക്കിയ അകത്തളങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങളാണ് നമിത പങ്കുവച്ചത്.

View this post on Instagram

Goofy morning

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘വേളാങ്കണ്ണി മാതാവ്’ എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്ത് കൊണ്ടായിരുന്നു നമിതയുടെ അരങ്ങേറ്റം. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലും തുടക്കം കുറിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു. ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.

Read more: പർദ ഇടാനുളള ഐഡിയ പറഞ്ഞുതന്നത് കാവ്യ മാധവനെന്ന് നമിത പ്രമോദ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Namitha pramod shares latest photo shoot fans comment

Next Story
ഞാൻ വരും, ജീവിക്കുന്ന സിനിമകളുമായി; ആടുതോമയുടെ സ്രഷ്ടാവ് ഭദ്രൻ പറയുന്നുSpadikam, Spadikam 4K, Spadikam re-release, Mohanlal Spadikam, Mohanlal Spadikam re-release, Spadikam director Bhadran, സ്പടികം, സംവിധായകന്‍ ഭദ്രന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com