യുവനടിമാരില്‍ ശ്രദ്ധേയായ നടിയാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. ഫെമിനിസത്തെക്കുറിച്ചുള്ള നടിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
“എനിക്ക് ഇതുവരെയും ഫെമിനിസത്തിന്റെ അര്‍ത്ഥം മനസ്സിലായിട്ടില്ല. ഞാന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ്. എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല. ഇപ്പോള്‍ എല്ലാവരും ഇവിടെ എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കുക,” ഫ്ലാഷ് മൂവീസിനു നല്കിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം വ്യക്തമാക്കിയത്.
Read More: മഞ്ജുവിന്റെ ഇഷ്ടം കവർന്ന ആ കൊച്ചുമിടുക്കി ഇവിടെയുണ്ട്
എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണമെന്നും തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണമെന്നും നമിത പറഞ്ഞു. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവർക്കുമിടയിൽ ഉണ്ടാകേണ്ടതെന്നും നടി കൂട്ടിച്ചേർത്തു.
അതേസമയം കാളിദാസും നമിതയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ , ലക്ഷ്മി ഗോപാലസ്വാമി, സൈജു കുറുപ്പ്, റീബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി, ഷോൺ റോമി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ബൌ ബൌ, പ്രൊഫസര്‍ ഡിങ്കന്, ജയസൂര്യക്കൊപ്പമുള്ള ചിത്രം എന്നിവയാണ് നമിതയുടെ പുതിയ സിനിമകള്‍. രഞ്ജിത് സംവിധാനം ചെയ്യുന്ന മാധവിയിലും നമിത അഭിനയിക്കുന്നുണ്ട്.
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്ക് എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് പുതിയ തീരങ്ങൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.