യുവനടിമാരില്‍ ശ്രദ്ധേയായ താരമാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നമിത.ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്.
നമിത ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ആരാധകർ നേരിട്ടു കാണുമ്പോൾ എങ്ങനെയാണ് പെരുമാറുന്നത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നമിത.
“ഇൻസ്റ്റഗ്രാമിലും മറ്റും മെസേജ് വരാറുണ്ട്. അൻപത് വയസ്സുള്ള അമ്മാവന്മാരാണ് അയക്കുന്നത്. മോളെ ഐ ലവ് യൂ, ഉമ്മ എന്നെല്ലാം അയക്കും” നമിത പൊട്ടിച്ചിരിയോടെ പറഞ്ഞു. തനിക്ക് ലഭിച്ച ലവ് ലെറ്റുകളെക്കുറിച്ചും നമിത പറയുകയുണ്ടായി. കഫേയിൽ വന്ന ആരാധികയുടെ പെരുമാറ്റമോർത്ത് ചിരിക്കുന്ന നമിതയെയും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് താഴെ നമിതയുടെ സംസാരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ ഉയരുന്നുണ്ട്.
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ നായികയുമായി. ‘സൗണ്ട് തോമ’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’, ‘വിക്രമാദിത്യൻ’, ‘അമർ അക്ബർ അന്തോണി’ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഈശോ’യാണ് നമിതയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.നമിത പ്രധാന വേഷത്തിലെത്തുന്ന ‘ആണ്’ എന്ന ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിക്കുകയുണ്ടായി. ചിത്രം നിറയെ അഭിനന്ദനങ്ങൾ നേടിയിരുന്നു.