ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. ലോക്ക്ഡൗൺ കാലത്തായിരുന്നു പുതിയ അപ്പാർട്ട്മെന്റിലേക്ക് നമിതയും കുടുംബവും താമസം മാറിയത്. അതിന്റെ സന്തോഷവും നമിത ആരാധകരുമായി പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ, നമിതയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. മണവാട്ടിയെ അണിഞ്ഞൊരുങ്ങിയും ഗൗൺ അണിഞ്ഞുമൊക്കെ ശ്രദ്ധ കവരുകയാണ് നമിത. ഈ ചിത്രങ്ങൾക്ക് പിറകിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. സംവിധായകനും നടനുമായി നാദിർഷയുടെ മകൾ ആയിഷ നാദിർഷയാണ് ഈ ചിത്രങ്ങൾക്കായി നമിതയുടെ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.
ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകൾ മീനാക്ഷിയും നാദിർഷയുടെ മകൾ ആയിഷയും നമിതയുടെ അടുത്ത കൂട്ടുകാരികൾ ആണ്.
Read more: നമിതയുടെ ബെസ്റ്റ് ഫ്രണ്ട്‌സ് മീനാക്ഷിയും നാദിര്‍ഷയുടെ മകളും; ചിത്രം പങ്കുവച്ച് താരം
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘വേളാങ്കണ്ണി മാതാവ്’ എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്ത് കൊണ്ടായിരുന്നു നമിതയുടെ അരങ്ങേറ്റം. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലും തുടക്കം കുറിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു. ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.
Read more: പർദ ഇടാനുളള ഐഡിയ പറഞ്ഞുതന്നത് കാവ്യ മാധവനെന്ന് നമിത പ്രമോദ്