നടി നമിത പ്രമോദിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. ഇരുവരും തമ്മിലുള്ള സൗഹൃദനിമിഷങ്ങളും ചിത്രങ്ങളും നമിത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി മുൻപും പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ, മീനാക്ഷിയുടെ അനിയത്തി മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനെത്തിയപ്പോൾ പകർത്തിയ മീനാക്ഷിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നമിത പ്രമോദ്.

ഒപ്പം നമിതയുടെയും മീനാക്ഷിയുടെയും കൂട്ടുകാരികളും ചിത്രത്തിലുണ്ട്. ലൈഫ് ലൈൻസ് എന്നാണ് നമിത ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘വീ മിസ് യൂ ആയിഷ’ എന്നും നമിത പറയുന്നു. മീനാക്ഷിയെ കൂടാതെ, നാദിർഷയുടെ മകൾ ആയിഷയും നമിതയുടെ സുഹൃത്താണ്. മഹാലക്ഷ്മിയുടെ പിറന്നാളിന് എത്താനും കൂട്ടുകാരികൾക്ക് ഒപ്പം സമയം ചെലവഴിക്കാനും കഴിയാതെ പോയതിലുള്ള വിഷമം രേഖപ്പെടുത്തി ആയിഷയും കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

God bless

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

കഴിഞ്ഞ രണ്ടുദിവസമായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ദിലീപ് പങ്കുവച്ച കുടുംബചിത്രം. ദിലീപ്-കാവ്യ മാധവന്‍ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി മകളുടെ ചിത്രം താരം പങ്കുവച്ചത്. ഏറെ നാളുകൾക്കു ശേഷമാണ് സകുടുംബമുള്ള ചിത്രം താരം പങ്കുവയ്ക്കുന്നതും.

വളരെ വിരളമായേ മീനാക്ഷി പൊതുവേദികളിലും സോഷ്യൽ മീഡിയയിലുമെല്ലാം പ്രത്യക്ഷപ്പെടാറുള്ളൂ. എന്നാൽ മീനാക്ഷിയെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. സമീപ കാലത്ത് മീനാക്ഷിയുടേയും ആയിഷയുടേയും ഡബ്സ്മാഷ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപിന്റെ കിങ് ലിയര്‍, കല്ല്യാണരാമന്‍, മൈ ബോസ് എന്നീ സിനിമകളിലെയും ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡെയിസിലെ ഡയലോഗും ഡബ്സ്മാഷില്‍ ഉള്‍പ്പെടുത്തിയായിരുന്നു ഡബ്സ്മാഷ്.

Read more: ദിലീപിനെ അനുകരിച്ച് മീനാക്ഷി; ഒപ്പം നാദിര്‍ഷയുടെ മകളും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook