/indian-express-malayalam/media/media_files/2025/03/03/3MIxpTZyMzM8M8bHpiv9.jpg)
Namitha Pramod & Meenakshi Dileep
/indian-express-malayalam/media/media_files/2025/03/03/meenakshi-dileep-namitha-friendship-photos-1-912179.jpg)
വർഷങ്ങളായി മീനാക്ഷി ദിലീപിന്റെ അടുത്ത സുഹൃത്തുക്കളിലൊരാണ് നടി നമിത പ്രമോദ്.
/indian-express-malayalam/media/media_files/2025/03/03/meenakshi-dileep-namitha-friendship-photos-294440.jpg)
ഇപ്പോഴിതാ, നമിതയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് മീനാക്ഷി.
/indian-express-malayalam/media/media_files/2025/03/03/meenakshi-dileep-namitha-friendship-photos-4-917910.jpg)
ദിലീപ് നായകനായ സൗണ്ട് തോമയുടെ ചിത്രീകരണവേളയിൽ ആണ് മീനാക്ഷിയെ ആദ്യം പരിചയപ്പെടുന്നത് എന്നാണ് ഒരിക്കൽ നമിത അഭിമുഖത്തിനിടെ പറഞ്ഞത്.
/indian-express-malayalam/media/media_files/2025/03/03/meenakshi-dileep-namitha-friendship-photos-5-279135.jpg)
"എനിക്കാസമയം എക്സാം ആയിരുന്നു, എക്സാമിനു പടിക്കുന്ന സമയത്താണ് എന്റെ മുന്നിൽ കൂടി മീനാക്ഷി കടന്നു പോകുന്നത്. അധികം സംസാരിക്കാത്ത മീനാക്ഷിയെ കണ്ട് ഞാൻ ആദ്യം കരുതിയത് വലിയ ജാഡക്കാരിയായിരിക്കും എന്നാണ്, അതുകൊണ്ട് ഞാനും ജാഡയിൽ ഒന്ന് ചിരിച്ചതേ ഉള്ളൂ," നമിതയുടെ വാക്കുകളിങ്ങനെ.
/indian-express-malayalam/media/media_files/2025/03/03/meenakshi-dileep-namitha-friendship-photos-2-828391.jpg)
എന്നാൽ പിന്നീട് വിദേശത്തേക്കുള്ള ഫ്ലൈറ്റ് യാത്രയിൽ ഹോട്ട് ചോക്ലേറ്റ് കുടിക്കുന്നതിനിടയിലാണ് ഇരുവരും കൂട്ടായതെന്നും നമിത പറഞ്ഞു.
/indian-express-malayalam/media/media_files/2025/03/03/5EleWdybW3HKI9XuMHRO.jpg)
ഫ്ലൈറ്റ് യാത്രയിൽ ഇരുവർക്കും ഹോട്ട് ചേക്ലേറ്റ് കുടിക്കാൻ ആഗ്രഹം തോന്നുകയും ഫ്ലൈറ്റ് അറ്റന്ററോട് ചോക്ലേറ്റ് ഓർഡർ ചെയ്യുകയുമായിരുന്നു. എന്നാൽ സുന്ദരനായ ഫ്ലൈറ്റ് ജീവനക്കാരനെ വീണ്ടും കാണാൻ നിരവധി തവണ ഇരുവരും ഓർഡർ ആവർത്തിച്ചെന്നും അങ്ങനെയാണ് മീനാക്ഷിയുമായി പരിചയത്തിലാകുന്നതെന്നുമാണ് നമിതയുടെ വാക്കുകൾ.
/indian-express-malayalam/media/media_files/2025/03/03/meenakshi-dileep-namitha-friendship-photos-7-259330.jpg)
ഒരു സുഹൃത്തും സഹോദരിയുമൊക്കെയാണ് തനിക്ക് മീനാക്ഷി എന്നാണ് നമിത പറയുന്നത്.
/indian-express-malayalam/media/media_files/2025/03/03/meenakshi-dileep-namitha-friendship-photos-9-327262.jpg)
ഒന്നിച്ചു കൂടുമ്പോഴൊക്കെ ചിത്രങ്ങൾ പകർത്താനും അവ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാനും ഈ കൂട്ടുകാരികൾ മറക്കാറില്ല.
/indian-express-malayalam/media/media_files/2025/03/03/meenakshi-dileep-namitha-friendship-photos-8-451396.jpg)
നമിത മാത്രമല്ല, നടൻ നാദിർഷയുടെ മക്കളും ഇവരുടെ ഫ്രണ്ട്സ് ഗ്യാങ്ങിലുണ്ട്. ''മീനാക്ഷിയായാലും ആയിഷയായാലും (നാദിർഷായുടെ മകൾ ) സ്വന്തം ഫാമിലി പോലെയാണ്. സ്ഥിരം വിളിക്കാറുണ്ട്. മിക്കവാറും കാണാറുണ്ട്. ഞങ്ങൾ തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്,'' കൂട്ടുക്കെട്ടിനെ കുറിച്ച് നമിതയുടെ വാക്കുകൾ.
/indian-express-malayalam/media/media_files/2025/03/03/meenakshi-dileep-namitha-friendship-photos-6-426973.jpg)
എന്തായാലും, ഈ കൂട്ടുക്കെട്ട് ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us