സമൂഹമാധ്യമങ്ങളിലും അല്ലാതെയും എപ്പോഴും ആരാധകരുടെ കമന്റുകളും അഭിനന്ദനങ്ങളും വിമർശനങ്ങളുമെല്ലാം കേൾക്കുന്നവരാണ് മിക്ക സെലബ്രിറ്റികളും. എന്നാൽ ഹോട്ട് എന്ന് തന്നെ ആളുകൾ വിളിക്കുന്നത് ഇഷ്ടമല്ലെന്ന് തുറന്നു പറയുകയാണ് നമിത പ്രമോദ്.

ഒരു അഭിമുഖത്തിനിടെ, ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമന്റ് ഏതാണെന്ന അവതാരകന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു നമിത. അത് ഹോട്ട് എന്ന കമന്റ് ആണെന്നായിരുന്നു നമിതയുടെ മറുപടി. ആ വിശേഷണം തനിക്ക് ഇഷ്ടമല്ലെന്നും നമിത പറഞ്ഞു. ഒരു അവാർഡ് വേദിയിലോ മറ്റോ വച്ച് ആരെങ്കിലും അങ്ങനെ വിശേഷിപ്പിച്ചാൽ എന്തായിരിക്കും നമിതയുടെ പ്രതികരണം എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. “ചിരിച്ച് നന്ദി പറയുമായിരിക്കും, പക്ഷേ മനസ്സിൽ വലിയ സന്തോഷമൊന്നും തോന്നില്ല” എന്നും നമിത പറഞ്ഞു.

നമിത കേന്ദ്രകഥാപാത്രമായി അഭിനന്ദിക്കുന്ന ‘അൽ മല്ലു’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ് എം റേഡിയോയോട് സംസാരിക്കുകയായിരുന്നു നമിത.

Read more: നമ്മൾ കോർത്ത കയ്യഴിയാതെ; കൈകോർത്ത് നമിതയും മീനാക്ഷിയും

നമിത പ്രമോദിനെ കേന്ദ്രകഥാപാത്രമാക്കി ബോബൻ സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയന എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നമിത അവതരിപ്പിക്കുന്നത്. നാടും വീടും വിട്ട് ദുബായിലെത്തി ജീവിതം കെട്ടിപ്പടുക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. പുതുമുഖം ഫാരിസാണ് ചിത്രത്തിൽ നമിതയുടെ നായകൻ. ദുബായ്, അബുദാബി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘അൽ മല്ലു’വിൽ മിയ, സിദ്ദിഖ്, മിഥുൻ രമേശ്, ധർമ്മജൻ ബോൾഗാട്ടി, ലാൽ, മാധുരി, ഷീലു എബ്രഹാം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ജനപ്രിയൻ’, ‘റോമൻസ്’, ‘ഹാപ്പി ജേർണി’ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ബോബൻ സാമുവലിന്റെ പുതിയ ചിത്രമാണ് ‘അൽ മല്ലു’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ബോബൻ സാമുവൽ തന്നെ. മെഹ്ഫിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൽ മജീദാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവേക് മേനോൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

Read more: Al Mallu Movie Review: ‘അൽ മല്ലു’ അല്ല, അൽ ശോകം: റിവ്യൂ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook