ബാലതാരമായെത്തി മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി മാറിയ നടിയാണ് നമിത പ്രമോദ്. ഇപ്പോഴിതാ, നമിത പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഷൂട്ടിംഗിനിടയിൽ വീണുകിട്ടിയ സമയം ആസ്വാദ്യകരമാക്കുന്ന നമിതയെ ആണ് വീഡിയോയിൽ കാണാനാവുക.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അവിനാശ് എസ് ചേട്ടിയയ്ക്ക് ഒപ്പം ഡാൻസ് ചെയ്യുകയാണ് നമിത. ചിന്നമ്മാ ചിന്നമ്മാ എന്ന ഗാനത്തിനൊപ്പമാണ് നമിത ചുവടുവെയ്ക്കുന്നത്.
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ‘വേളാങ്കണ്ണി മാതാവ്’ എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്ത് കൊണ്ടായിരുന്നു നമിതയുടെ അരങ്ങേറ്റം. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്’ എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിലും തുടക്കം കുറിച്ചു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘പുതിയ തീരങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് നമിത നായികയാവുന്നത്. തുടർന്ന് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ലോ പോയിന്റ്, വിക്രമാദിത്യൻ, ഓർമ്മയുണ്ടോ മുഖം, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി, മാർഗംകളി തുടങ്ങി നിരവധി ചിത്രങ്ങളിൽ നമിത വേഷമിട്ടു. ‘അൽ മല്ലു’ ആയിരുന്നു ഒടുവിൽ തിയേറ്റിൽ എത്തിയ നമിത ചിത്രം.
Read more: പർദ ഇടാനുളള ഐഡിയ പറഞ്ഞുതന്നത് കാവ്യ മാധവനെന്ന് നമിത പ്രമോദ്