scorecardresearch
Latest News

കുഞ്ഞു വാവയുടെ പേര് പരിചയപ്പെടുത്തി ടൊവീനോ; കണ്ണെടുക്കാതെ നോക്കി ഇസ

ശനിയാഴ്ചയാണ് ടോവീനോയ്ക്കും ലിഡിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്

കുഞ്ഞു വാവയുടെ പേര് പരിചയപ്പെടുത്തി ടൊവീനോ; കണ്ണെടുക്കാതെ നോക്കി ഇസ

നടൻ ടൊവിനോ തോമസ് വീണ്ടും അച്ഛനായത് ഈ ശനിയാഴ്ചയാണ്. ഇപ്പോഴിതാ തന്റെ മകന്റെ പേര് എന്താണെന്ന് ടൊവീനോ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ‘തഹാൻ ടോവിനോ’ എനന്നാണ് മകന്റെ പേര്. ഹാൻ എന്ന് അവനെ വിളിക്കുമെന്നും ടൊവീനോ അറിയിച്ചു.

Can’t take our eyes off our boy!
We’ve named him ‘Tahaan Tovino’
And we’ll call him ‘Haan’.
Thanks for all the love and wishes. Lots of love!

#dadlife #mylittleones #Izza #Tahaan #merciful #Haan

Posted by Tovino Thomas on Monday, 8 June 2020

“ഞങ്ങളുടെ മകനിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ല!
ഞങ്ങൾ അവന് ‘തഹാൻ ടോവിനോ’ എന്ന് പേരിട്ടു
എന്നിട്ട് അവനെ ‘ഹാൻ’ എന്ന് വിളിക്കാം.
എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഒരുപാട് സ്നേഹം!”- ടൊവീനോ ഫെയ്സ് ബുക്കിൽ കുറിച്ചു.

താനൊരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരവും സോഷ്യൽ മീഡിയയിലൂടെയായിരുന്നു ടൊവിനോ അറിയിച്ചത്.

 

View this post on Instagram

 

A post shared by Tovino Thomas (@tovinothomas) on

Read More: ലേറ്റായ് വന്താലും ലേറ്റസ്റ്റായ് വരുവേൻ; ഭാര്യയ്ക്ക് ആശംസകളുമായി ടൊവിനോ

ടൊവിനോയുടേയും ലിഡിയയുടേയും ആദ്യത്തെ കൺമണി ഇസയാണ്. ഇസമോളുമൊന്നിച്ചുള്ള​ ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം ടൊവിനോ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

പത്തുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ‌ടൊവിനോ ലിഡിയയെ വിവാഹം കഴിച്ചത്. പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ അക്ഷരമാല എഴുതാന്‍ പറഞ്ഞപ്പോള്‍ തുടങ്ങിയതാണ് ലിഡിയയോടുള്ള പ്രണയമെന്ന് ടൊവിനോ മുൻപൊരിക്കൽ പറഞ്ഞിരുന്നു. അതിനുള്ള കാരണവും ടൊവിനോ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ ലിഡിയയെ തന്നെ വിവാഹം ചെയ്തു. ഏറെ നാൾ പിന്നാലെ നടന്നതിനു ശേഷമാണ് തനിക്ക് പോസിറ്റീവായ മറുപടി ലഭിച്ചതെന്നും വളരെ സരസമായി ടൊവിനോ കുറിച്ചിട്ടുണ്ട്.

 

View this post on Instagram

 

Pablo and Izza #home #pet #beagle #pablothebeagle #stayhome #staysafe

A post shared by Tovino Thomas (@tovinothomas) on

 

View this post on Instagram

 

വനിതാദിനാശംസകൾ #internationalwomensday #SheInspiresUs

A post shared by Tovino Thomas (@tovinothomas) on

ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ ബ്രേസ്ലെറ്റ് ആയിരുന്നുവെന്നും മകള്‍ക്ക് ഇസ എന്നാണ് പേരിട്ടിരിക്കുന്നതെന്നും ടൊവിനോ പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Name of tovino thomas and wifes baby boy is tahaan tovino