നമ്പിനാരായണന്റെ ജീവിതകഥ പറയുന്ന ത്രിഭാഷാ ചിത്രം ‘റോക്കെറ്ററി-ദി നമ്പി എക്റ്റി’ന്റെ ഇംഗ്ലീഷ് ടീസര്‍ റിലീസ് ചെയ്തു. മാധവന്‍, ആനന്ദ് മഹാദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ നമ്പിനാരായണന്റെ വേഷത്തില്‍ എത്തുന്നതും മാധവന്‍ തന്നെയാണ്.

ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ കഥയാണ് പറയുന്നത്. ‘ചിലപ്പോള്‍ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റാണ്,’ എന്ന് ടീസറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ചിത്രത്തെക്കുറിച്ചു സംസാരിക്കുന്ന ഒരു ചെറിയ വീഡിയോ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
”ലോകത്തിലെ നിരവധിയേറെ വ്യക്തികളുടെ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ നിങ്ങള്‍ കേള്‍ക്കാത്ത, ഒരു ക്ലൂവുമില്ലാത്ത കഥകള്‍ ഇനിയുമേറെയുണ്ടാവും. ഈ മനുഷ്യന്റെ കഥ കേള്‍ക്കുമ്പോള്‍, അയാളുടെ നേട്ടങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് നിശബ്ദരായിരിക്കാനാവില്ല,” മാധവന്‍ പറയുന്നു.

Read More: നമ്പി നാരായണനെ കുറിച്ചുള്ള ചിത്രത്തിന്റെ ടീസർ ഉടനെയെന്ന് മാധവൻ: ഈ സ്വപ്നത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യ

ചാരക്കേസില്‍ പ്രതിയായി മുദ്രക്കുത്തപ്പെട്ട നമ്പി നാരായണന് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് നീതി ലഭിച്ചത്. ലോകം ഇപ്പോഴും മുഴുവനായി അറിയാതെ പോയ നമ്പി നാരായണന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രം കൂടിയാവും ‘റോക്കെറ്ററി- ദ നമ്പി എഫക്റ്റ്’. മാധവന്റെ കരിയറിലെയും ശ്രദ്ധേയമായ വേഷങ്ങളില്‍ ഒന്നാവും ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook