/indian-express-malayalam/media/media_files/2026/01/16/nagavally-ai-2026-01-16-11-22-26.jpg)
കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്‍ഗ്രീന്‍ ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളിൽ റീ- റിലീസ് ചെയ്തിരുന്നു. വലിയ പിന്തുണയായിരുന്നു റീ- റിലീസിന് പ്രേക്ഷകർ നൽകിയത്.
വർഷങ്ങൾക്കിപ്പുറം, എഐ കലാകാരന്മാരുടെ ഭാവനാലോകത്തും നിറയുന്നത് മണിച്ചിത്രത്താഴിന്റെ ലോകം തന്നെയാണ്. നാഗവല്ലിയും ഗംഗയും സണ്ണിയും ശ്രീദേവിയും, നകുലനുമെല്ലാം എഐ ആർട്ടുകളിൽ ജീവിക്കുകയാണ് ഇപ്പോൾ.
Also Read: ഉർവശിയ്ക്കും കമൽഹാസനുമൊപ്പമുള്ള ചിത്രവുമായി കുഞ്ഞാറ്റ; കമന്റുമായി മനോജ് കെ ജയൻ
മണിച്ചിത്രത്താഴുമായി ബന്ധപ്പെട്ട ചില എഐ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സത്യത്തിൽ താൻ വെട്ടിയത് കാരണവരുടെ ഡമ്മിക്കിട്ടാണെന്ന് ചാറ്റ് ജിപിറ്റി വഴി മനസ്സിലാക്കിയ നാഗവല്ലിയുടെ അമ്പരപ്പാണ് ഒരു എഐചിത്രത്തിൽ പ്രതിഫലിക്കുന്നത്. m3db_cafe_official എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് ഈ ചിത്രത്തിനു പിറകിൽ.
/filters:format(webp)/indian-express-malayalam/media/media_files/2026/01/16/1-2026-01-16-11-26-57.jpg)
ഒരിക്കൽ കൂടി നാഗവല്ലി കളത്തിലിറങ്ങുകയാണ്. കട്ടകലിപ്പിലാണ് കക്ഷി എന്ന അടിക്കുറിപ്പോടെ ഷെയർ ചെയ്യപ്പെട്ട വീഡിയോയിൽ നാഗവല്ലിയുടെ രൗദ്രഭാവത്തെ ക്ലോസപ്പ് ഷോട്ടിൽ അവതരിപ്പിക്കുകയാണ് എഐ കലാകാരൻ.
ഫാസിലിന്റെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രത്തെ കൾട്ട് ക്ലാസിക് എന്നാണ് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നത്. മധു മുട്ടം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കാലങ്ങൾക്കിപ്പുറവും ന്യൂ ജെൻ കുട്ടികളിലും ചിത്രം സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് ഈ എഐ ആർട്ടുകൾ സാക്ഷ്യം പറയുന്നു.
Also Read: കൈനിറയെ ചിത്രങ്ങളുമായി നസ്‌ലെൻ; 2026ലെ ലൈനപ്പുകളിങ്ങനെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us