അവളെന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവളായിരിക്കും: സാമന്തയെ കുറിച്ച് നാഗാർജുന

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം

തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേർപിരിയുന്നു എന്ന വാർത്തകൾ ഏറെ നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നു. എന്നാൽ ഇന്നലെയാണ് ഇരുവരും വാർത്തകൾ ശരിയാണെന്ന് സ്ഥിരീകരിച്ചത്. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹമോചനത്തിൽ പ്രതികരിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർ താരവും നാഗചൈതന്യയുടെ അച്ഛനുമായ നാഗാർജുന അക്കിനേനി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം.

“ഭാരം നിറഞ്ഞ ഹൃദയത്തോടെ ഞാനിത് പറയട്ടെ! സമാന്തയ്ക്കും നാഗചൈതന്യക്കും സംഭവിച്ചത് ദൈർഭാഗ്യകരമായ കാര്യമാണ്. ഭാര്യക്കും ഭർത്താവിനും ഇടയിൽ നടക്കുന്നത് സ്വകാര്യമായി ഇരിക്കേണ്ടതാണ്. സാമും ചായിയും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്, ഞങ്ങളുടെ കുടുംബത്തോടൊപ്പം സാം ചിലവഴിച്ച നിമിഷങ്ങൾ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരിക്കും കൂടാതെ അവൾ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവൾ ആയിരിക്കും. ദൈവം ഇരുവർക്കും മുന്നോട്ട് പോകാനുള്ള ശക്തി നൽകി അനുഗ്രഹിക്കട്ടെ” നാഗാർജുന ട്വിറ്ററിൽ കുറിച്ചു.

ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇന്നലെ വൈകുന്നേരമാണ് നാഗചൈതന്യ ട്വിറ്ററിലൂടെ തങ്ങൾ വെറിപിരിയുകയാണ് എന്നത് സ്ഥിരീകരിച്ചത്.

Also Read: ഞങ്ങളെ സമാധാനപരമായി പിരിയാൻ അനുവദിക്കണം; വിവാഹമോചന വാർത്ത ശരിവച്ച് നാഗചൈതന്യ

“ഏറെ ആലോചിച്ചതിനു ശേഷം ഞാനും സാമും (സാമന്ത) ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപ്പിരിയാനും അവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചു. ഒരു ദശാബ്ദത്തോളം നീണ്ട സൗഹൃദം ഞങ്ങൾക്കിടയിലുണ്ടെന്നതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ഞങ്ങളുടെ ബന്ധത്തിന്റെ കാതലും അതായിരുന്നു. ആ സൗഹൃദം ഞങ്ങൾക്കിടയിൽ ഇനിയും അടുപ്പം നിലനിർത്തുമെന്ന് വിശ്വസിക്കുന്നു.”

“ഈ പ്രയാസകരമായ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കമെന്നും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത ഞങ്ങൾക്ക് തരണമെന്നും ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി,” എന്നാണ് നാഗ ചൈതന്യ കുറിച്ചത്.

നേരത്തെ സാമന്ത തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അക്കിനേനി എന്ന നാഗചൈതന്യയുടെ കുടുംബ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്.

‘യേ മായ ചെസവേ’ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2017ലാണ് വിവാഹിതരായത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nagarjuna response on samantha akkineni naga chaitanya separation

Next Story
ഗായികയായി എത്തി നായികയായി മാറിയ നടിAndrea Jeremiah, Andrea Jeremiah childhood photo, Andrea Jeremiah Saree photos, Andrea Jeremiah photos, Andrea Jeremiah films, Andrea Jeremiah instagram, ആൻഡ്രിയ ജെർമിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com