/indian-express-malayalam/media/media_files/uploads/2017/06/nagarjuna-759.jpg)
തെന്നിന്ത്യയുടെ പ്രിയനടൻ നാഗാർജുന അക്കിനേനിയും അമല അക്കിനേനിയും വിവാഹിതരായിട്ട് 25 വർഷം പിന്നിടുന്നു. തന്റെ ട്വിറ്ററിലൂടെയാണ് അമലയുമായുളള വിവാഹ ജീവിതം തുടങ്ങിയിട്ട് 25 വർഷമായി എന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുളള ചിത്രവും നാഗാർജുന ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
ഇരുവരുടെയും മകനായ അഖിൽ അക്കിനേനിയും 25-ാം വിവാഹ വാർഷികം ആശംസിച്ച് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിലെ പ്രിയപ്പെട്ടവർക്ക് ആശംസയർപ്പിക്കുന്ന അഖിൽ ഇവർ ഓരോ ദിവസവും തനിക്ക് പ്രചോദനമാവാറുണ്ടെന്നും പറയുന്നു.
നാഗാർജുനയുടെ മകൻ നാഗ ചൈതന്യയുടെ ഭാവി വധുവായ സാമന്ത തന്റെ ട്വിറ്റർ പേജിൽ നാഗാർജുനയുടെ ട്വീറ്റ് ഷെയർ ചെയ്‌തിട്ടുണ്ട്.
25 years of bliss!!thank you Amala!!♥️thank you all for the love and wishes pic.twitter.com/kHwxbdD7wg
— Nagarjuna Akkineni (@iamnagarjuna) June 11, 2017
A post shared by Akhil Akkineni (@akkineniakhil) on
1992ലാണ് നാഗാർജുന അമലയെ വിവാഹം കഴിക്കുന്നത്. ഇരുവരും ആറ് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഉളളടക്കം, കെയർ ഓഫ് സൈറ ബാനു എന്ന ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയാണ് അമല അക്കിനേനി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us