നാളുകളേറെയായി ആരാധകർ കാത്തിരുന്ന താരവിവാഹം ഇന്ന് നടക്കും. സാമന്തയുടെ കഴുത്തിൽ നാഗ ചൈതന്യ ഇന്ന് താലി കെട്ടും. ഗോവയിൽവച്ചാണ് വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാരങ്ങളിൽ വിവാഹം നടക്കും. ഇന്ന് ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം. നാളെയാണ് ക്രിസ്ത്യൻ രീതിയിൽ വിവാഹം. ഒക്ടോബര്‍ ആറുമുതൽ ഒമ്പതു വരെ നീണ്ടുനിൽക്കുന്ന ആഘോഷ രാവുകളോടെയാണ് വിവാഹം സമാപിക്കുക.

വിവാഹ വസ്ത്രത്തിലുളള നാഗ ചൈതന്യയുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്. അച്ഛൻ നാഗാർജുന അക്കിനേനിയാണ് മകന്റെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചിത്രത്തിൽ നാഗ ചൈതന്യയുടെ അക്കിൾ വെങ്കിടേഷുമുണ്ട്. പക്ഷേ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് വധുവിന്റെ വേഷമണിഞ്ഞെത്തുന്ന സാമന്തയെ കാണാനാണ്.

ഹിന്ദു-ക്രൈസ്തവ ആചാരങ്ങള്‍ പ്രകാരം നടക്കുന്ന വിവാഹച്ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടങ്ങുന്ന നൂറ് പ്രേര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത്. എന്നാല്‍ ഹൈദരാബാദില്‍ നടക്കുന്ന വിവാഹസത്കാരത്തിൽ ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക പ്രമുഖരും പങ്കെടുക്കുമെന്നാണ് വിവരം. ഹൈദരാബാദില്‍ നടക്കുന്ന വിവാഹസത്കാരത്തിനുള്ള ഒരുക്കങ്ങള്‍ ഒരു സിനിമയെപ്പോലും വെല്ലുന്ന ബജറ്റിലാണ് നടക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്ത് കോടി രൂപയാണ് സത്കാരത്തിന് ചെലവ് കണക്കാക്കുന്നത്.

ദീർഘനാളത്തെ പ്രണയത്തിനുശേഷം ഈ വർഷം ആദ്യമാണ് നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹ നിശ്ചയം നടന്നത്. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. യേ മായ ചെസവേ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. യെമായ ചേസാവെ എന്ന തെലുങ്ക് ചിത്രത്തിലാണ് നാഗചൈതന്യയും സാമന്തയും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. ഓട്ടോനഗർ, സൂര്യ, മനം തുടങ്ങിയ ചിത്രങ്ങളിലും അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

നാഗാർജുനയുടെയും ലക്ഷ്‌മി ദഗുപതിയുടെയും മകനാണ് നാഗചൈതന്യ. പിന്നീട് ലക്ഷ്‌മിയുമായി വേർപിരിഞ്ഞ നാഗാർജുന നടി അമലയെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തിൽ അഖിൽ എന്ന ഒരു മകനുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook