വിവാഹത്തിനു ശേഷമുള്ള ആദ്യ പിറന്നാളാണ് നാഗ ചൈതന്യക്കിത്. നടിയും ഭാര്യയുമായ സാമന്തയ്‌ക്കൊപ്പം പിറന്നാളാഘോഷിക്കുന്ന തിരക്കിലാണ് താരം.

സംവിധായകന്‍ പൊന്റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ചെറിയ ഇടവേള എടുത്താണ് സാമന്ത തന്റെ പ്രിയതമന്റെ പിറന്നാളാഘോഷത്തിന് എത്തിയത്. പിറന്നാളാഘോഷത്തിന്റെ വിശേഷങ്ങള്‍ സാമന്ത തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

നിരവധി പ്രമുഖരാണ് സോഷ്യല്‍ മീഡിയ വഴി നാഗ ചൈതന്യയ്ക്ക് പിറന്നാള്‍ ആശംസിച്ചത്. അര്‍ദ്ധ സഹോദരനും നാഗാര്‍ജുനയുടേയും അമലയുടേയും മകനും അഭിനേതാവുമായ അഖില്‍ അക്കിനേനി ലോകത്തില്‍ തനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് നാഗ ചൈതന്യ എന്നാണ് ആശംസയോടൊപ്പം പറഞ്ഞത്. ബാഹുബലി താരം റാണാ ദഗ്ഗുബാട്ടിയും തന്റെ കൊച്ചനുജന് ആശംസകള്‍ അറിയിച്ചു.

നാഗ ചൈതന്യയുടെ പിറന്നാള്‍ പ്രമാണിച്ച് പുതിയ ചിത്രം സാവ്യസാച്ചിയുടെ മോഷന്‍ പോസ്റ്ററും പുറത്തിറക്കി. ചിത്രത്തിന്റെ സെറ്റിലും കേക്ക് മുറിച്ച് താരത്തിന്റെ പിറന്നാള്‍ ആഘോഷം നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ