/indian-express-malayalam/media/media_files/uploads/2018/11/Nafisa-ali.jpg)
പ്രശസ്ത നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ നഫീസ അലിക്ക് കാന്‍സര്‍. രോഗം അതിന്റെ മൂന്നാം ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം തന്റെ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കാന്‍സര്‍ വിവരം നഫീസ അലി വെളിപ്പെടുത്തുന്നത്.
തന്റെ വിലപ്പെട്ട സുഹൃത്തിനെ കണ്ടുവെന്നും പെട്ടെന്ന് രോഗവിമുക്തയാകാന്‍ അവര്‍ ആശംസകള്‍ നേര്‍ന്നുവെന്നും നഫീസ അലി ചിത്രത്തോടൊപ്പം കുറിച്ചു.
View this post on InstagramJust met my precious friend who wished me luck & to get well from my just diagnosed stage 3 cancer .
A post shared by nafisa ali sodhi (@nafisaalisodhi) on
1972-74 സീസണില്‍ ദേശീയ നീന്തല്‍ ചാമ്പ്യനായിരുന്ന നഫീസ 1976-ല്‍ പത്തൊന്‍പതാം വയസില്‍ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. 1977-ല്‍ മിസ് ഇന്‍ര്‍നാഷണല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരിയായി.
1979ല്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ജുനൂന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശശി കപൂറിന്റെ നായികയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനോദ് ഖന്നക്കൊപ്പം അഭിനയിച്ച ക്ഷത്രിയ (1993), അമിതാഭ് ബച്ചനൊപ്പം വേഷമിട്ട മേജര്‍ സാബ് (1998) തുടങ്ങിയവയാണ് നഫീസയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.
അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെയാണ് നഫീസ അലി മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായത്. ചിത്രത്തില്‍ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് നഫീസ അലി അവതരിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അത്.
എയ്ഡ്‌സ് ബോധവത്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഇന്ത്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നഫീസ. രാഷ്ട്രീയത്തിലും നഫീസ അലി തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നഫീസ അലി, അതേവര്‍ഷം തന്നെ കോണ്‍ഗ്രസിലേക്ക് തിരികെ പോന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.