മികച്ച മലയാള സിനിമകൾക്ക് നൽകുന്ന നാഫ (നോർത്ത് അമേരിക്കൻ ഫിലിം അവാർഡ്) പുരസ്കാരങ്ങളില്‍ ഏഴെണ്ണം മഹേഷിന്റെ പ്രതികാരം’ സ്വന്തമാക്കി. മികച്ച നടനായി നിവിൻ പോളിയും നടിയായി മഞ്ജുവാര്യരും തിരഞ്ഞെടുക്കപ്പെട്ടു.

ജേക്കബിന്റെ സ്വർഗരാജ്യം, ആക്ഷൻ ഹീറോ ബിജു എന്നിവയിലെ പ്രകടനത്തിലൂടെയാണ് നിവിന്‍ പോളി മികച്ച നടനായത്. വേട്ട, കരിങ്കുന്നം സിക്സസ് എന്നിവയിലെ അഭിനയത്തിനാണ് മഞ്ജുവാര്യർ അവാർഡ് സ്വന്തമാക്കിയത്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി രാജീവ് രവി തിരഞ്ഞെടുക്കപ്പെട്ടു. മഹേഷിന്റെ പ്രതികാരത്തിലൂടെ മികച്ച സിനിമയ്ക്ക് ആഷിഖ് അബു, തിരക്കഥയ്ക്ക് ശ്യാം പുഷ്കരൻ, ഛായാഗ്രഹണത്തിന് ഷൈജു ഖാലിദ്, സംഗീതസംവിധാനത്തിന് ബിജിപാൽ, നവാഗത സംവിധായകനായി ദിലീഷ് പോത്തൻ, ഹാസ്യതാരമായി സൗബിൻ ഷഹീർ, പുതുമുഖ താരമായി അപർണ ബാലമുരളി എന്നിവരാണ് അവാർഡുകൾ നേടിയത്.

സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമയുടെ നിര്‍മ്മാതാവായി കുഞ്ചാക്കോ ബോബനെ തെരഞ്ഞെടുത്തു. കൊച്ചവ്വപൗലോ അയ്യപ്പ കൊയ്ലോ ആണ് ചിത്രം.

ഗായകൻ- ഉണ്ണിമേനോൻ (ജേക്കബിന്റെ സ്വർഗരാജ്യം)
ഗായിക- വാണി ജയറാം (ആക്ഷൻ ഹീറോ ബിജു)
സഹനടൻ- രഞ്ജി പണിക്കർ (ജേക്കബിന്റെ സ്വർഗരാജ്യം)
സഹനടി- ആശ ശരത് (പാവാട, അനുരാഗ കരിക്കിൻവെള്ളം)
ജനകീയ സിനിമ- ആക്ഷൻ ഹീറോ ബിജു (സംവിധാനം- എബ്രിഡ് ഷൈൻ )
ജനകീയനടൻ- ബിജു മേനോൻ (അനുരാഗ കരിക്കിൻവെള്ളം)
മികച്ച പ്രതിനായക കഥാപാത്രം- ചെമ്പൻ വിനോദ് (കലി)
യുവനടൻ : ടൊവിനോ തോമസ് (ഗപ്പി)
അസാധാരണ പ്രകടനം- വിനായകൻ (കമ്മട്ടിപ്പാടം)
സ്പെഷ്യൽ ജൂറി പുരസ്കാരം- വിനയ് ഫോർട്ട്, നീരജ് മാധവ്
ഗൃഹാതുരത്വം ഉണര്‍ത്തുന്ന താരങ്ങൾ- മധു, ഷീല

ജൂലായ് 22ന് ന്യൂയോർക്കിലെ ടൈൽസ് പെർഫോമിംഗ് ആർട്സ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങള്‍ നൽകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ