Latest News
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

എന്തൊരു തുടക്കമായിരുന്നു അത്; നദിയയുടെ ആദ്യ ഇൻസ്റ്റഗ്രാം പോസ്റ്റ് ആദ്യ ചിത്രത്തെ കുറിച്ച്

ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റിൽ കുറിച്ചത്

Nadia Moidu, Nadia Moidu debut film, Nokkethadoorathu Kannum Nattu, Fazil, Nadia Moidu Mohanlal, Padmini, Travancore Sisters, പദ്മിനി, തിരുവിതാകൂര്‍ സഹോദരിമാര്‍, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, നദിയ മൊയ്തു, നദിയ മൊയ്തു ആദ്യ ചിത്രം, നദിയ മൊയ്തു മോഹന്‍ലാല്‍, നദിയ മൊയ്തു മോഹന്‍ലാല്‍ കണ്ണാടി, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം, Indian Express Malayalam, ഐ ഇ മലയാളം, iemalayalam

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ…’ മലയാളികൾ എങ്ങനെ മറക്കാനാണ് ഈ പാട്ട്. ഈ പാട്ടിനൊപ്പം ഗേളിയും വല്യമ്മച്ചിയും ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രവുമെല്ലാം മലയാളിയുടെ ഹൃദയത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

Read More: Throwback Thursday: ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ല്‍ ഗേളിയായതിനെക്കുറിച്ച് നദിയ മൊയ്‌തു

നദിയ മൊയ്തുവിന്റെ ആദ്യ ചിത്രമായിരുന്നു നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്. കാലങ്ങൾക്ക് ശേഷവും നദിയയെ മലയാളി ഓർക്കുന്നതും ഗേളിയായി തന്നെ. ഇന്ന് നദിയ തന്റെ ഇൻസ്റ്റഗ്രാം അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ആദ്യ ചിത്രത്തെ കുറിച്ചു തന്നെയാണ് താരത്തിന്റെ ആദ്യ പോസ്റ്റും.

പള്ളിയിൽ പ്രാർഥിക്കുന്ന ഗേളിയും തൊട്ടതുത്ത് സംവിധായകൻ ഫാസിലും. ഇത്രയും ഗംഭീരമായൊരു തുടക്കം തന്നെ സംവിധായകനോട് എക്കാലത്തും കടപ്പെട്ടിരിക്കുന്നു എന്നാണ് നദിയ പോസ്റ്റിൽ കുറിച്ചത്.

1984ല്‍ ഫാസില്‍ സംവിധാനം ചെയ്‌ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം മനസ്സില്‍ ഒരു നൊമ്പരമായി മലയാളി കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് 37 വര്‍ഷം. മലയാളി മനസ്സുകളുടെ നടുമുറ്റത്തേക്ക് നദിയ മൊയ്‌തു എന്ന സുന്ദരി സൈക്കിള്‍ ചവിട്ടി വന്നു കയറിയിട്ടും അത്രയും തന്നെ കാലമായി.

ബോംബെ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന സറീനാ മൊയ്‌തു സിനിമയിലേക്ക് എത്തിപ്പെടുന്നത് ആഗ്രഹം കൊണ്ടോ പരിശ്രമം കൊണ്ടോ അല്ല; ആകസ്‌മികത കൊണ്ട് മാത്രമാണ്. മുംബൈ താമസിച്ചിരുന്ന ആ പതിനെട്ടുകാരിക്ക് മലയാളം സിനിമയെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തതിനെ കുറിച്ച് നേരത്തെ ഐഇ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നദിയ പറഞ്ഞതിങ്ങനെ:

“ഞാൻ കോളേജിൽ നിന്നും വരുമ്പോൾ ഫാസിൽ അങ്കിൾ വീട്ടിൽ ഉണ്ട്. ഞാനൊരു പുതിയ പടം ചെയ്യുന്നുണ്ടെന്നും എന്നെ കാണാനായാണ് വരുന്നതെന്നും ബോംബൈയിൽ വരുന്നതിനു മുൻപേ എന്റെ ഫാദറിനോട് പറഞ്ഞിരുന്നു. വീട്ടിൽ ഞാൻ ചെയ്യുന്നതെല്ലാം ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം അവിടെ ഇരുന്നു. എനിക്ക് അത് അൺകംഫർട്ടബിൾ ആയി തോന്നി. പിന്നീട് അദ്ദേഹം പറഞ്ഞു നമുക്ക് നടക്കാൻ പോകാമെന്ന്. അങ്ങനെ ഞാനും ഫാസിൽ അങ്കിളും എന്റെ അനിയത്തിയും കൂടി നടക്കാൻ പോയി. എന്റെ വീടിനു പുറത്ത് ഒരു ലെയ്ൻ ഉണ്ട്. അവിടെയാണ് നടക്കാൻ പോയത്. എന്റെ ഇഷ്‌ടങ്ങൾ എന്താണ്, സ്‌പോർട്സ് ഇഷ്ടമാണോ, വേറെന്തൊക്കെ ചെയ്യും എന്നെല്ലാം നടക്കുന്നതിനിടയിൽ ചോദിച്ചു. എന്നെ ഒരു ക്യാരക്‌ടർ ആയിട്ട് സ്റ്റഡി ചെയ്യാനായിരിക്കും അതെല്ലാം ചോദിച്ചത്. ആ സമയത്ത് സൈക്കിൾ ചവിട്ടി കുറേ ആൺകുട്ടികൾ വരുന്നുണ്ടായിരുന്നു. അതിലാരോ എന്റെ അടുത്തെത്തിയപ്പോൾ എന്തോ പറഞ്ഞിട്ടു പോയി. ഞാൻ തിരിഞ്ഞു നിന്ന് അവനെ ഒന്നു രൂക്ഷമായി നോക്കി. എനിക്ക് തോന്നുന്നു ആ നോട്ടത്തിലാണ് ഫാസിൽ അങ്കിളിനു മനസ്സിലായത് ഗേളി എന്ന ക്യാരക്‌ടർ എനിക്ക് ചേരുമെന്ന്.”

ആലപ്പുഴയിലും പരിസരത്തുമായിരുന്നു ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ടി’ന്റെ ചിത്രീകരണം. അഭിനയപരിചയമില്ലെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ പെര്‍ഫോം ചെയ്യാന്‍ നദിയക്ക് പ്രയാസമില്ലായിരുന്നു. ബോംബെയിലെ വീട്ടില്‍ മലയാളം പറഞ്ഞിരുന്നത് കൊണ്ട് മലയാളം പതിപ്പില്‍ ഡയലോഗ് പറഞ്ഞു അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ചിത്രത്തില്‍ നദിയയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്‌.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nadiya moidus first instagram post on her debut movie nokketha doorathu kannum nattu fazil

Next Story
ഭർത്താവിനൊപ്പമുളള ശ്രിയ ശരണിന്റെ റൊമാന്റിക് വീഡിയോ വൈറൽShriya Saran, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express