നല്ലൊരു സുഹൃത്തുണ്ടെങ്കിൽ ജീവിതം പിന്നെ ഹാപ്പിയാണ്. സൗഹൃദത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ലോകം മുഴുവൻ ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കുന്നത്. സുഹൃത്തുക്കൾക്ക് വേണ്ടിയുളളതാണ് ഈ ദിനം. ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഇന്ത്യയിൽ ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കുന്നത്. ഇന്ന് ഫ്രണ്ടഷിപ് ഡേ ആണ്. തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ആശംസകൾ അറിയിയ്ക്കുകയാണ് നടി നദിയ മൊയ്തു.

വർഷങ്ങളായി തനിക്കൊപ്പമുള്ള സുഹൃത്തുക്കൾ അതേ സ്നേഹത്തോടെയും പിന്തുണയോടെയും ഇപ്പോഴും കൂടെയുണ്ടെന്നാണ് നന്ദിയ പറയുന്നത്.

1958 ലാണ് ഫ്രണ്ട്ഷിപ് ഡേ എന്ന ആശയമുണ്ടായത്. യുഎസിൽ മാത്രമാണ് ആദ്യകാലത്ത് ഫ്രണ്ട്ഷിപ് ഡേ ആഘോഷിച്ചിരുന്നത്. പിന്നീട് മറ്റു നിരവധി രാജ്യങ്ങളും ആഘോഷിച്ചു തുടങ്ങി. 1998 ൽ യുഎൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെയെ ഭാര്യ നാനി അന്നൻ യുഎന്നിൽ വച്ച് ‘Winnie the Pooh’ എന്ന കരടി ഫ്രണ്ട്ഷിപ്പ് ഡേയുടെ ഗ്ലോബൽ അംബാസിഡറായി പ്രഖ്യാപിച്ചു.

Read More: Happy Friendship Day 2020: Wishes, images, status, quotes, messages, photos, wallpapers, and cards: സൗഹൃദദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം

2011 ഏപ്രിൽ 27 ന് യുണൈറ്റഡ് നാഷൻസിന്റെ ജനറൽ അസംബ്ലിയാണ് ജൂലൈ 30 ഇന്റർനാഷണൽ ഫ്രണ്ട്ഷിപ് ഡേ ആയി ആചരിക്കാൻ പ്രഖ്യാപനം നടത്തിയത്. എന്നാൽ ഇന്ത്യ അടക്കമുളള നിരവധി രാജ്യങ്ങൾ ഓഗസ്റ്റ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ് ഡേ ആയി ആഘോഷിക്കുന്നത്.

ഫ്രണ്ട്ഷിപ് ഡേയിൽ സുഹൃത്തുക്കൾ പരസ്പരം സമ്മാനങ്ങളും ആശംസ കാർഡുകളും കൈമാറുകയും ഒരുമിച്ച് ഉല്ലാസ യാത്രയ്ക്ക് പോവുകയും ചെയ്യുന്നു. നിരവധി റസ്റ്ററന്റുകളും ഭക്ഷണശാലകളും ഫ്രണ്ട്ഷിപ് ഡേ ആഘോഷിക്കാറുണ്ട്. ഈ ദിനത്തിൽ ഇവിടെ എത്തുന്നവർക്ക് മനോഹരമായൊരു ദിനം സമ്മാനിക്കാനാണ് അവർ ഇതിലൂടെ ശ്രമിക്കുന്നത്. ഈ ദിനത്തിൽ സുഹൃത്തുക്കൾ തമ്മിൽ പരസ്പരം ഫ്രണ്ട്ഷിപ് ബാൻഡ് കെട്ടാറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook