അത്ര എളുപ്പമല്ല ഒട്ടക സവാരി എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി നദിയ മൊയ്ദു. താർ മരുഭൂമിയിലെ മണൽപ്പരപ്പിൽ ഒരു ഒട്ടകത്തിന്റെ പുറത്ത് കയറിയിരിക്കുന്ന ചിത്രമാണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്. രാജസ്ഥാനിലെ ജയ്സാൽമീറിൽ പോയപ്പോഴുള്ള പഴയൊരു ചിത്രമാണിത്. ‘ആരാണ് പറഞ്ഞത് ഒട്ടക സവാരി എളുപ്പമാണെന്ന്’ എന്ന ഒരു ക്യാപ്ഷനും നൽകിയിരിക്കുന്നു ചിത്രത്തിനൊപ്പം.
And whoever said riding a camel was easy !!!
#TBT #ThrowBackThursday
Posted by Nadiya Moidu on Thursday, 10 September 2020
ത്രോബാക്ക് തേഴ്സ്ഡേ എന്ന ഹാഷ്ടാഗോട് കൂടിയാണ് നദിയ ചിത്രം പങ്കുവച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ‘എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന ചിത്രത്തിൽ തന്റെ മകനായി അഭിനയിച്ച ജയം രവിക്ക് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ടുള്ള ചിത്രം നദിയ മൊയ്തു ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
Read More: ഓര്‍മ്മയുടെ റീലുകള്‍ തിരിച്ച് നദിയ മൊയ്തു
എൺപതുകളിൽ മലയാളം തമിഴ് സിനിമകളിലെ തിരക്കുള്ള നായികമാരിലൊരാളായിരുന്ന നദിയ മൊയ്തു ഏറെക്കാലം ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടുനിന്ന ശേഷം ‘എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി’യിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.
Dearest Ravi, Wishing you a very Happy Birthday and may you and your family be blessed with sweet surprises today and always have a great b’day
#BirthdayWishes #JayamRavi
Posted by Nadiya Moidu on Wednesday, 9 September 2020
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിലും ആശംസകൾ അറിയിച്ച നദിയ മമ്മൂട്ടിക്കൊപ്പമുള്ള ഒരു ചിത്രവും ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
Happy birthday to the unparalleled artist and a wonderful co-star … Wishing you peace, love, happiness and a blessed year ahead Mammooka…
#HappyBirthday MammoottyPosted by Nadiya Moidu on Sunday, 6 September 2020
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എത്തിയ നദിയ മൊയ്തു, ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ സജീവമാണ്. തന്റെ ലോക്ക്ഡൌണ്‍ കാലജീവിതം, കുടുംബവിശേഷങ്ങള്‍, സിനിമാക്കാല ഓര്‍മ്മകള്‍ തുടങ്ങിയവ സ്ഥിരമായി അവര്‍ തന്റെ ആരാധകരോട് സോഷ്യല്‍ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്.
Read More: മിസ് യു മുത്തേ; കോളേജിലേക്ക് മടങ്ങുന്ന മകള്‍ക്ക് ശുഭയാത്ര നേര്‍ന്ന് നദിയ മൊയ്തു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook