മലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ മുന്‍നിരയിലുളള താരമാണ് നാദിയ മൊയ്ദു. ഒരിടവേളയ്ക്കു ശേഷം ‘ഭീഷ്മപര്‍വ്വം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നാദിയ തിരിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ചിരിക്കുന്ന ചിത്രത്തിലെ കൂളിങ്ങ് ഗ്ലാസ് സംബന്ധിച്ച ചര്‍ച്ചകളാണ് കമന്റ് ബോക്‌സില്‍ ഉയരുന്നത്.
ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നോക്കെത്താദൂരത്തു കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ പ്രശസ്തമായ കണ്ണാടിയാണോയെന്നാണ് ആരാധകരും സംശയം. ചിത്രത്തില്‍ നാദിയയുടെ കഥാപാത്രമായ ഗേര്‍ളി മോഹന്‍ലാലിന്റെ കഥാപാത്രമായ ശ്രീകുമാറിനെ പറ്റിക്കാന്‍ പറയുന്ന കോസ്‌മോഫ്രില്‍ ഗ്ലാസസ്സ് ആസ്വാദകരെ ഏറെ ചിരിപ്പിച്ച സീനുകളിലെന്നാണ്.
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അറുപത്തോളം സിനിമകളില്‍ നാദിയ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം വിദേശത്തേയ്ക്കു പോയ നാദിയ പിന്നീട് 2004 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ യിലൂടെയാണ് തിരിച്ചുവരുന്നത്. ‘ ആഹാ സുന്ദരാ’ യാണ് അവസാനമായി നാദിയയുടെ പുറത്തിറങ്ങിയ ചിത്രം.