Latest News

വേണമെങ്കിൽ തിന്നാം അല്ലേൽ എഴുന്നേറ്റു പോവാം: നദിയയുടെ സൺ‌ഡേ സ്പെഷ്യൽ മെനു

വീഡിയോ കണ്ട ആരാധകർ നദിയയുടെ എഴുത്തിനും എഴുതിയ ശേഷമുള്ള എക്സ്പ്രെഷനുമാണ് കയ്യടിക്കുന്നത്

Nadia moidu,Nadia moidu instagram, simply nadiya, nadia moidu family photos, nadia moidu daughter, nadia moidu family photo, നദിയ മൊയ്തു, Indian express malayalam, IE malayalam

തെന്നിന്ത്യൻ ഭാഷകളിൽ തിളക്കമേറിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നദിയ മൊയ്തു മലയാളിക്ക് എന്നും പ്രിയപ്പെട്ട നടിയാണ്. സിനിമയിൽ ഇപ്പോൾ സജീവമല്ലാത്ത നദിയ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ലോക്ക്‌ഡൗൺ കാലത്ത് തന്റെ പാചകപരീക്ഷണങ്ങളും വിശേഷങ്ങളുമെല്ലാം നദിയ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.

ഇപ്പോഴിതാ തന്റെ കഫേയുടെ മെനു ബോർഡിൽ സ്പെഷ്യൽ വിഭവങ്ങൾ എഴുതുന്ന വീഡിയോ നദിയ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. “ടുഡേയ്സ് മെനു ചോയ്സിസ്, ടേക്ക് ഇറ്റ്, ഓർ ലീവ് ഇറ്റ്’ എന്നാണ് നദിയ ബോർഡിൽ എഴുതുന്നത്. കറുത്ത ബോർഡിൽ ചോക്ക് ഉപയോഗിച്ചു വളരെ രാസമായിട്ടാണ് നദിയ എഴുതുന്നത്.

വീഡിയോ കണ്ട ആരാധകർ നദിയയുടെ എഴുത്തിനും എഴുതിയ ശേഷമുള്ള എക്സ്പ്രെഷനുമാണ് കയ്യടിക്കുന്നത്. ചിലർ നദിയയുടെ കയ്യക്ഷരത്തിനും കൈയ്യടി നൽകുന്നുണ്ട്. സൺ‌ഡേ സ്പെഷ്യൽ മെനു കണ്ട് ചിരിക്കുന്ന ആരാധകരെയും കമന്റ് ബോക്സിൽ കാണാം.

Read Also: നിറഞ്ഞ സ്നേഹത്തോടെ; ഫഹദിനും നസ്രിയക്കും മായയുടെ സമ്മാനം

മുംബൈയിലാണ് നദിയ ഇപ്പോൾ കുടുംബവുമൊത്ത് താമസിക്കുന്നത്. സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ് നദിയ മൊയ്തുവിനുള്ളത്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നദിയയുടെ കുടുംബം അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഏറെ നാള്‍ ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന നദിയ ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.

ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ നദിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nadiya moidu new instagram video sunday special menu in cafe

Next Story
ഇനി എപ്പഴാ അച്ഛാ ഇങ്ങനെ ഒരു വീഡിയോ ചെയ്യുക?; കൃഷണകുമാറിനൊപ്പമുള്ള വീഡിയോ മിസ്സ്‌ ചെയ്യുന്നുവെന്നു മക്കള്‍Krishna Kumar, Krishna Kumar family, Ahaana Krishna, Ahaana Krishna photos, Ahaana Krishna video, Hansika Krishna, Ahaana krishna sisters, Krishnakumar family, Ahaana sisters dance, Krishnakumar family tiktok video, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com