തെന്നിന്ത്യൻ ഭാഷകളിലും തിളക്കമേറിയ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നദിയ മലയാളിക്ക് എന്നും പ്രിയപ്പെട്ട ഗേളിയാണ്. അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ നദിയ സജീവമായി തുടങ്ങിയത്. ലോക്ക്‌ഡൗൺ കാലത്ത് തന്റെ പാചകപരീക്ഷണങ്ങളും വിശേഷങ്ങളുമെല്ലാം നദിയ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു.

ഇപ്പോഴിതാ, മൂത്തമകൾ സനത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള നദിയയുടെ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. “സന്തോഷ ജന്മദിനം സനം… നീ എത്ര അകലെയാണെന്നതോ അടുത്താണെന്നതോ പ്രധാനമല്ല, ഞങ്ങളുടെ സ്നേഹം എല്ലായ്‌പ്പോഴും നിനക്കൊപ്പമുണ്ടാകും,” നദിയ കുറിക്കുന്നു.

 

View this post on Instagram

 

A post shared by Nadiya Moidu (@simply.nadiya)

Read more: മക്കൾക്കൊപ്പം നദിയ മൊയ്തു; നിങ്ങൾ സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകർ

മുംബൈയില്‍ സ്ഥിരതാമസമായ നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നദിയയുടെ കുടുംബം അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഏറെ നാള്‍ ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന നദിയ ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.

Read Here: ഓര്‍മ്മയുടെ റീലുകള്‍ തിരിച്ച് നദിയ മൊയ്തു

ജെജെ സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഫാസില്‍ സംവിധാനം ചെയ്ത ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെ നദിയ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

1988 ൽ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തിൽ ഒതുങ്ങികൂടിയ നദിയ പത്തുവർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.

Read more: പഴയ നായികയുടെ പുതിയ പരിവേഷം; രവി വര്‍മ്മ ചിത്രത്തിന്റെ അണിയറക്കാഴ്ചകളുമായി നദിയ മൊയ്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook