മകൾക്കൊപ്പം ആദ്യമായി വേദിയിൽ പാടാൻ കഴിഞ്ഞതിൽ സന്തോഷം പങ്കിടുകയാണ് ഗായകനും സംവിധായകനുമായ നാദിർഷ. മസ്കറ്റിൽ നടന്ന പരിപാടിയ്ക്കിടയിലാണ് മകൾ ആയിഷ വേദിയിലെത്തി നാദിർഷയ്ക്ക് ഒപ്പം പാടിയത്.
രണ്ടു പെൺമക്കളാണ് നാദിർഷയ്ക്ക്, ആയിഷയും ഖദീജയും. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ആയിഷയുടെ വിവാഹം. കാസർഗോട്ടെ പ്രമുഖ വ്യവസായിയായ ലത്തീഫ് ഉപ്ല ഗേറ്റിന്റെ മകൻ ബിലാൽ ആണ് ആയിഷയെ വിവാഹം ചെയ്തിരിക്കുന്നത്.
ദിലീപിന്റെയും മഞ്ജുവാര്യരുടേയും മകൾ മീനാക്ഷിയുടെയും നടി നമിത പ്രമോദിന്റെയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ആയിഷയും ഖദീജയും. ഈ ചങ്ങാതിക്കൂട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്.