കട്ടപ്പനയിലെ ഋത്വിക് റോഷനുശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാവും. നാലടി ഉയരമുള്ള വ്യക്തിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുക. മമ്മൂട്ടിയുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് പുതിയ ചിത്രത്തിലേത്. നർമത്തിനു പ്രാധാന്യം നൽകിയുള്ളതാണ് ചിത്രം. ബെന്നി പി.നായരന്പലമാണ് ചിത്രത്തിന്റെ കഥ എഴുതുന്നത്.

രഞ്ജിത്തിന്റെ പുത്തൻ പണം, റാമിന്റെ തമിഴ് ചിത്രം പേരൻപ് എന്നിവയാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്ന ചിത്രങ്ങൾ. ഹനീഫ് അദേനിയുട ദി ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടേതായി അടുത്ത് തിയേറ്ററുകളിലെത്തുന്ന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ