നാദിർഷയുടെ അടുത്ത സുഹൃത്താണ് ദിലീപ്. ഇരുവരും തമ്മിൽ വർഷങ്ങളായുളള സൗഹൃദമാണ്. അച്ഛന്മാരുടെ സൗഹൃദം മക്കളിലൂടെയും തുടരുകയാണ്. ദിലീപിന്റെ മകൾ മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ് നാദിർഷയുടെ മക്കളായ ആയിഷയും ഖദീജയും.
ആയിഷയുടെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. ഫെബ്രുവരി 11ന് കാസര്‍ഗോഡ് വച്ചാണ് ആയിഷയുടെ വിവാഹം. കാസര്‍ഗോഡ് ഉപ്പള സ്വദേശിയും മസ്‌കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുള്‍ ലത്തീഫിന്റെ മകന്‍ ബിലാലാണ് വരന്‍.
Read More: കൂട്ടുകാരിയുടെ വിവാഹ ആഘോഷത്തിൽ മീനാക്ഷിയുടെ തകർപ്പൻ ഡാൻസ്
ഒരാഴ്ചയായി വിവാഹത്തോട് അനുബന്ധിച്ച് പലവിധ ചടങ്ങുകൾ നടക്കുന്നുണ്ട്. വിവാഹ ആഘോഷങ്ങളിൽനിന്നുളള ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കാവ്യ മാധവൻ, മകൾ മീനാക്ഷി എന്നിവർക്കൊപ്പമാണ് ദിലീപ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നാദിർഷായുടെ മകൾ ആയിഷ. മഞ്ഞ ഷറാറ ധരിച്ചാണ് മീനാക്ഷി ചടങ്ങിനെത്തിയത്. മീനാക്ഷിയുടെ വിവിധ ഭാവത്തിലുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചടങ്ങിൽ ഏറെ തിളങ്ങിയതും മീനാക്ഷി ആയിരുന്നു. വളരെ അപൂർവമായിട്ടേ മീനാക്ഷി വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്താറുളളൂ. അതിനാൽതന്നെ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് കാത്തിരിക്കാറുണ്ട് സോഷ്യൽലോകം.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
ദിലീപും കാവ്യയും ഒന്നിച്ചുള്ളൊരു വീഡിയോയും ശ്രദ്ധേയമാവുന്നുണ്ട്. നാദിര്‍ഷയ്ക്കും മറ്റ് ആളുകള്‍ക്കുമൊപ്പം വേദിയിലേക്ക് നടന്ന് വരികയായിരുന്നു ദിലീപ്. കുറച്ചുമുന്നോട്ടുപോയപ്പോഴാണ് കാവ്യ പിന്നിലായി പോയെന്ന് ദിലീപ് അറിഞ്ഞത്. ഉടൻതന്നെ കാവ്യ വരുന്നതുവരെ കാത്തുനിൽക്കുകയും, പിന്നീട് ഒന്നിച്ചു പോവുകയുമായിരുന്നു.
രണ്ടു പെണ്മക്കളാണ് നാദിർഷ-ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് രണ്ടാമത്തെ മകൾ.