Latest News

എന്നുമിങ്ങനെ ചിരിക്കാന്‍, ചേര്‍ത്ത് പിടിക്കാന്‍; പ്രിയതമന് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് നദിയ

മലയാളത്തിന്‍റെ പ്രിയ നായിക നദിയ സിനിമയില്‍ സജീവമായിരിക്കുന്ന കാലത്താണ് ശിരീഷ് ഗോഡ്ബോളെയെ വിവാഹം കഴിക്കുന്നത്

Nadia Moidu, Nadia Moidu husband, Nadia Moidu family, Nadia Moidu photos, Nadia Moidu age, Nadia Moidu films, Nadia Moidu songs

‘വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്നെ ചിരിപ്പിക്കാന്‍ സാധിക്കുന്ന മനുഷ്യന്… ഹാപ്പി ആനിവേര്‍സറി. ഒരുമിച്ചുള്ള, അത്താഴം കഴിഞ്ഞുള്ള നടത്തങ്ങള്‍ ഇനിയും ഒരുപാട് ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു.’

പ്രിയപ്പെട്ടവന് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കൊണ്ട് നദിയ മൊയ്തു കുറിച്ചു.

മലയാളത്തിന്‍റെ പ്രിയ നായിക നദിയ സിനിമയില്‍ സജീവമായിരിക്കുന്ന കാലത്താണ് ശിരീഷ് ഗോഡ്ബോളെ എന്ന തന്റെ ചിരകാല സുഹൃത്തുമായി വിവാഹിതയാവുന്നത്. രണ്ടു പെണ്മക്കളാണ് അവര്‍ക്ക്.

ഫാസിലിന്റെ ‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തില്‍ തുടങ്ങി തെന്നിന്ത്യന്‍ ഭാഷകളിലെ അനേകം സിനിമകളില്‍ നായികയായി തിളങ്ങിയ നദിയ ശിരീഷുമായുള്ള വിവാഹത്തോടെ അഭിനയം വിടുകയായിരുന്നു. അമേരിക്കയില്‍ കുടുംബത്തോടൊപ്പം താമസമാക്കിയ അവര്‍ പിന്നീട് ഇടയ്ക്ക് അവധിക്കാലത്ത് ഇന്ത്യയില്‍ വരുമ്പോള്‍ മാത്രമാണ് സിനിമയില്‍ അഭിനയിച്ചിരുന്നത്.

തമിഴ് ചിത്രം ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’യുടെ വലിയ വിജയത്തിന് ശേഷം ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാണ് നദിയ. മലയാളത്തില്‍ ഇറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തിലും ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട് അവര്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Nadia moidu wishes husband shireesh happy anniversary

The moderation of comments is automated and not cleared manually by malayalam.indianexpress.com