ഇളയ മകള്‍ ജാനത്തിനെ വിദേശത്തേക്ക് പഠിക്കാന്‍ അയച്ച വിശേഷം പങ്കു വച്ച് നടി നദിയ മൊയ്തു. എയര്‍പോര്‍ട്ടില്‍ മകളെ യാത്രയാക്കുന്ന ചിത്രം പങ്കു വച്ച് കൊണ്ട് താരം ഇങ്ങനെ കുറിച്ചു.
‘മിസ് യു. എന്റെ ഇളയ മകള്‍ കോളേജിലേക്ക് മടങ്ങി പോവുകയാണ്. ശുഭയാത്ര.’

മുംബൈയില്‍ സ്ഥിരതാമസമായ തെന്നിന്ത്യന്‍ ചലച്ചിത്ര താരം നദിയ മൊയ്തുവിനു, സനം, ജാന എന്നിങ്ങനെ രണ്ടു പെണ്മക്കളാണ്. ഭര്‍ത്താവ് ശിരീഷ് ഗോഡ്ബോലേ മുംബൈയില്‍ സാമ്പത്തിക വിദഗ്ദനായി ജോലി ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നദിയയുടെ കുടുംബം അമേരിക്കയില്‍ നിന്നും മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഏറെ നാള് ഇന്ത്യയില്‍ നിന്നും വിട്ടു നിന്ന നദിയ ‘എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ എത്തിയ അവര്‍, ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയാണ് സജീവമാണ്. തന്റെ ലോക്ക്ഡൌണ്‍ കാലജീവിതം, കുടുംബവിശേഷങ്ങള്‍, സിനിമാക്കാല ഓര്‍മ്മകള്‍ തുടങ്ങിയവ സ്ഥിരമായി അവര്‍ തന്റെ ആരാധകരോട് സോഷ്യല്‍ മീഡിയ വഴി പങ്കു വയ്ക്കാറുണ്ട്.
Read Here: ഓര്‍മ്മയുടെ റീലുകള്‍ തിരിച്ച് നദിയ മൊയ്തു